ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായതെന്നും റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ദ്വീപിന്റെ വടക്കൻ തീരത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എൻഡെ നഗരത്തിന് ഏകദേശം 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആദ്യ ഭൂചലനത്തിന് പിന്നാലെ അതേ പ്രദേശത്ത് 5.6, 5.9 തീവ്രതയുള്ള രണ്ട് ശക്തമായ തുടർചലനങ്ങളും ഉണ്ടായി.
അതേസമയം നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഭൂചലനത്തെ തുടർന്ന് സുനാമി ഉണ്ടായേക്കാമെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി.
Tags : Earthquake Indonesia Tsunami