പ്രതീകാത്മക ചിത്രം
ഇറ്റാനഗർ: അതിർത്തിയിലെ സുരക്ഷാ സേനയുടെ നീക്കങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്ന് അരുണാചൽ പോലീസ്. നല്ല ഉദ്ദേശത്തോടെയാണ് ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നതെങ്കിലും സേനയുടെ പ്രവർത്തനങ്ങളെയും സുരക്ഷയെയും അത് ബാധിച്ചേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക വൃത്തങ്ങളിൽനിന്ന് സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമേ വിശ്വസിക്കുകയും പങ്കുവെക്കുകയും ചെയ്യാവൂ. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Tags : SecurityAdvisory SocialMediaGuidelines BorderSecurity Police ArunachalPradesh