x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ധ​ശ്ര​മം: അ​റ​സ്റ്റി​ലാ​യ ബ​ന്ധു​ക്ക​ള്‍ റി​മാ​ന്‍​ഡി​ല്‍

കൊച്ചി ബ്യൂറോ
Published: August 15, 2026 10:52 AM IST | Updated: August 15, 2026 10:52 AM IST

റിമാൻഡിലായ പ്രതികൾ

കൊ​ച്ചി: അ​ഭി​ഭാ​ഷ​ക​ന്‍റെ വ​യോ​ധി​ക​നാ​യ പി​താ​വി​നെ ക​ഴു​ത്തി​ലും വ​യ​റി​ലും ക​ത്തി​കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ടു ബ​ന്ധു​ക്ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. മു​രു​ക്കും​പാ​ടം കോ​മ​ത്ത് വീ​ട്ടി​ല്‍ വേ​ലു എ​ന്ന് വി​ളി​ക്കു​ന്ന ഡാ​സ്റ്റ​ര്‍ (48), വാ​വ​ക്കു​ട്ടി എ​ന്ന് വി​ളി​ക്കു​ന്ന ഡൈ​നാ​സ്റ്റ​ര്‍ (45) എ​ന്നി​വ​രാ​ണ് റി​മാ​ന്റി​ലാ​യ​ത്.

മു​രു​ക്കും​പാ​ടം തോ​ട്ടു​ങ്ക​ല്‍ പ​റ​മ്പി​ല്‍ മോ​ഹ​ന്‍​ദാ​സി​നെ (80) ആ​ണ് ഇ​രു​വ​രും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ന്‍​ദാ​സ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മോ​ഹ​ന്‍​ദാ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ന്‍ ഒ​ന്നാം പ്ര​തി​യു​ടെ ഭാ​ര്യ​യു​ടെ കേ​സി​ന്‍റെ വ​ക്കാ​ല​ത്ത് എ​ടു​ത്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.

Tags : Attempt Murder Relatives Arrest Remand

Recent News

Corehub Up