Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remand

സഹപ്രവർത്തകനെ കുത്തിപ്പരിക്കേല്പിച്ച പോലീസുകാരന്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പേരൂര്‍ക്കട മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അന്‍സാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിടിയിലായ നന്ദാവനം എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ അനീഷ്‌കുമാറിനെ മ്യൂസിയം പോലീസ് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ്‌കുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ 112ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്‍സാറും സംഘവും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി അനീഷ്‌കുമാറിന്‍റെ നന്ദാവനത്തിനു സമീപത്തെ വീട്ടിലെത്തി. ഇതിനിടെ പ്രകോപിതനായ അനീഷ് കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതോടെ കുത്തേറ്റത് ചെവിയിലായിരുന്നു.

അന്‍സാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​തും മാ​റ്റി. ക​ട്ടി​ള​പാ​ളി കേ​സി​ലെ ജാ​മ്യ ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് ത​ന്നെ വി​ധി പ​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി കെ.​എ​സ്. ബൈ​ജു​വും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. റി​മാ​ൻ​ഡി​ലാ​യ 90 ദി​വ​സം ക​ഴി​ഞ്ഞു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി. 14 ദി​വ​സ​ത്തേ​യ്ക്ക് കൂ​ടി​യാ​ണ് നീ​ട്ടി​യ​ത്.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ​ത്മ​കു​മാ​റി​നെ ഫെ​ബ്രു​വ​രി 10ന് ​വീ​ണ്ടും ഹാ​ജ​രാ​ക്കും. റി​മാ​ൻ​ഡ് 90 ദി​വ​സം പി​ന്നി​ട്ടാ​ൽ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ നീ​ക്കം. അ​തി​ന് മു​ന്നോ​ടി​യാ​യി പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് എ​സ്ഐ​ടി​യു​ടെ ശ്ര​മം.

കേ​സി​ൽ എ. ​പ​ത്മ​കു​മാ​ർ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ത​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം അ​വ​ഗ​ണി​ച്ചാ​ണ് പ​ത്മ​കു​മാ​ർ പാ​ളി​ക​ൾ കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ദേ​വ​സ്വം മി​നു​ട്‌​സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണ്. പി​ച്ച​ള​പാ​ളി എ​ന്ന​ത് മാ​റ്റി ചെ​മ്പ് പാ​ളി എ​ന്നെ​ഴു​തി 'അ​നു​വ​ദി​ക്കു​ന്നു' എ​ന്നും മി​നു​ട്‌​സി​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ പ​ത്മ​കു​മാ​ർ എ​ഴു​തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​റ്റി​യ്ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ന്ത്രി അ​നു​മ​തി ന​ൽ​കി​യെ​ന്ന പ​ത്മ​കു​മാ​റി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്‌​ഐ​ടി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കും മു​രാ​രി ബാ​ബു​വി​നും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മു​രാ​രി ബാ​ബു​വി​ന് കോ​ട​തി സ്വാ​ഭ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

 

Kerala

രാ​ഹു​ലി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടും, കേ​സി​ല്‍ 28ന് ​വി​ധി പ​റ​യു​മെ​ന്ന് കോ​ട​തി

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ജ​നു​വ​രി 28ന് ​വി​ധി പ​റ​യും. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ റി​മാ​ന്‍​ഡ് നീ​ട്ട​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ല്ല ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും അ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് 28ലേ​ക്ക് നീ​ട്ടി​യ​ത്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ആ​ദ്യ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​ഐ​ടി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ശ​ബ്ദ​രേ​ഖ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റി​മാ​ന്‍​ഡ് കാ​ലാ​ധി നീ​ട്ടി​യാ​ല്‍ രാ​ഹു​ല്‍ വീ​ണ്ടും മാ​വേ​ലി​ക്ക​ര ജ​യി​ലി​ല്‍ തു​ട​രേ​ണ്ടി വ​രും. 14 ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ആ​ദ്യ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സ്: എ​ൻ.​വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി

കൊ​ല്ലം : ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റും ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന എ​ൻ. വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ജ​നു​വ​രി അ​ഞ്ചു​വ​രെ നീ​ട്ടി.

റി​മാ​ൻ​ഡ് നീ​ട്ടു​ന്ന​തി​നെ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ എ​തി​ർ​ത്തു. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു വാ​ദം. അ​ന്വേ​ഷ​ണ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ചു​ണ്ടി​കാ​ണി​ച്ചു. എ​ന്നാ​ൽ ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​മാ​യ​തി​നാ​ൽ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​ജു രാ​ജ​ൻ ഹാ​ജ​രാ​യി.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി. എ.​പ​ത്മ​കു​മാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ണ്ടാ​യി​രി​ക്കു​മ്പോ​ൾ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന ശ​ങ്ക​ര​ദാ​സി​നും അ​ഡ്വ. വി​ജ​യ​കു​മാ​റി​നും എ​തി​രെ അ​ന്വേ​ഷ​ണം ഇ​ല്ലാ​ത്ത​തെ​ന്തെ​ന്ന് ഹൈ​ക്കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ റി​മാ​ൻ​ഡി​ൽ. 14 ദി​വ​സ​ത്തേ​ക്കാ​ണ് ശ്രീ​കു​മാ​റി​നെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് ശ്രീ​കു​മാ​ർ. ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​റ​സ്റ്റ്. ക്ര​മ​ക്കേ​ടി​ല്‍ ശ്രീ​കു​മാ​റി​നും പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

എ​ന്നാ​ൽ താ​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പാ​ളി​ക​ൾ കൈ​മാ​റാ​നു​ള്ള മ​ഹ​സ​റി​ന്‍റെ ക​ര​ട് മു​രാ​രി ബാ​ബു ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നും ചെ​മ്പ് പാ​ളി​ക​ൾ എ​ന്ന് എ​ഴു​തി​യ​തി​നെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നു​മാ​ണ് ശ്രീ​കു​മാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി.

2019ൽ ​ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ പു​റ​ത്തേ​ക്ക് പാ​ളി​ക​ൾ കൊ​ണ്ടു​പോ​കു​മ്പോ​ഴും തി​രി​കെ കൊ​ണ്ടു​വ​രു​മ്പോ​ഴും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു ശ്രീ​കു​മാ​ർ. കേ​സി​ല്‍ പ്ര​തി​യാ​യ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യെ മാ​ത്ര​മാ​ണ് ഇ​നി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള​ത്.

Latest News

Corehub Up