x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാപ്പാ കേസ്: ആർ. സുഗതനെ നാലുമണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം ബ്യൂറോ
Published: July 1, 2026 03:43 PM IST | Updated: July 1, 2026 03:45 PM IST

കാപ്പ കേസിൽ പ്രതി ചേർത്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതനെ വൈദ്യ പരിശോധനക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ

നെടുമങ്ങാട്: കാപ്പ കേസിൽ പ്രതി ചേർത്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷൽ കോടതിയിൽ ഹാജരാക്കി. ഇന്ന് രാവിലെ 11മണിക്ക് കോടതി കേസ് പരിഗണിച്ചശേഷം സുഗതനെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം വീണ്ടും കൊണ്ട് വരാൻ കോടതി ആവശ്യപ്പെട്ടു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച സുഗതന് രക്‌തസമ്മർദം വർധിച്ചതിനെ തുടർന്ന് ചികിത്സ നൽകിയശേഷം പോലീസ് വീണ്ടും കോടതിയിൽ എത്തിച്ചു. തുടർന്ന് ശക്തമായ വാദ പ്രതിവാദങ്ങൾ നടന്നു. തുടർന്ന് നാലുമണിക്കൂർ സുഗതനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യലിന് ശേഷം സുഗതനെ വീണ്ടും കോടതിയിൽ എത്തിക്കും.

Tags : R Sugathan remand police custody

Recent News

Corehub Up