x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​പ്പാ​ട് ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: August 15, 2026 12:22 PM IST | Updated: August 15, 2026 12:22 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ല്ലാ​ക്ക​ൽ കെ​വി ജെ​ട്ടി ജം​ഗ്ഷ​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ വ്യാ​പാ​രി മ​രി​ച്ചു. പു​ന്ന​പ്ര​യി​ലെ ബി​രി​യാ​ണി വ്യാ​പാ​രി വ​ണ്ടാ​നം മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ ബ​ഷീ​ർ (ബി​രി​യാ​ണി ബ​ഷീ​ർ - 74) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ല ദി​വ​സം വൈ​കു​ന്നേ​രം ചി​ങ്ങോ​ലി​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി വ​ണ്ടാ​ന​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ബ​ഷീ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ൻ​സു​ലേ​റ്റ​ഡ് ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ബ​ഷീ​റി​നെ ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: നൗ​ഷാ​ദ്, ഷൈ​ബ​ത്ത്. മ​രു​മ​ക്ക​ൾ: മാ​രി​യ​ത്ത്, ഷാ​ഹു​ൽ ഹ​മീ​ദ് (ചി​ങ്ങോ​ലി). മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം പു​ന്ന​പ്ര ഷ​റ​ഫു​ൽ ഇ​സ്ലാം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും.

Tags : Scooter rider dies hit container lorry accident

Recent News

Corehub Up