x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ട്യൂ​ബി​ൽ കൊ​ല​പാ​ത​ക രീ​തി​ക​ൾ തെ​ര​ഞ്ഞു; 85കാ​ര​നാ​യ മു​ത്ത​ശ്ശ​നെ വി​ദ്യാ​ർ​ഥി കൊ​ല​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: August 15, 2026 12:29 PM IST | Updated: August 15, 2026 12:29 PM IST

പ്രതീകാത്മക ചിത്രം

ജ​യ്പൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് 85കാ​ര​നാ​യ മു​ത്ത​ശ്ശ​നെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ 16കാ​ര​ൻ കൂ​ട്ടു​കാ​ര​ന്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി പു​ഴ​യി​ൽ ത​ള്ളി. രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കൊ​ച്ചു​മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും 50കാ​ര​നാ​യ തോ​ട്ടം കാ​വ​ൽ​ക്കാ​ര​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഓ​ഗ​സ്റ്റ് 10നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഓ​ഗ​സ്റ്റ് 12ന് ​പു​ഴ​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​ന്റെ നെ​ഞ്ചി​ൽ കു​ത്തേ​റ്റ പ​രി​ക്കു​ക​ളും ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ചോ​ദ്യം ചെ​യ്യ​ലി​ലു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

വ​യോ​ധി​ക​നെ കാ​ണാ​താ​യി​ട്ടും കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് പ​രാ​തി ന​ൽ​കി​യി​ല്ലെ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ പ​ത​റി​പ്പോ​വു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​യാ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ മ​നു​ഷ്യ​നെ എ​ങ്ങ​നെ കൊ​ല്ലാം എ​ന്നും ക​ഴു​ത്തി​ൽ എ​ത്ര​മാ​ത്രം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ൽ മ​ര​ണം സം​ഭ​വി​ക്കും എ​ന്നും സെ​ർ​ച്ച് ചെ​യ്തി​രു​ന്ന​താ​യി ഫോ​ൺ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് വ്യ​ക്ത​മാ​യി.

സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് സ്ക്രൂ​ഡ്രൈ​വ​റും ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് മു​ത്ത​ശ്ശ​നെ ആ​ക്ര​മി​ച്ച ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ലാ​ക്കി സ്കൂ​ട്ട​റി​ൽ കൊ​ണ്ടു​പോ​യി പു​ഴ​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു എ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും വീ​ട്ടി​ലെ​ത്തി ഉ​റ​ങ്ങാ​ൻ കി​ട​ന്നു.

മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ വ​യോ​ധി​ക​ന്‍റെ മ​റ്റ് ര​ണ്ടു മ​ക്ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് പി​താ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഓ​ഗ​സ്റ്റ് 13ന് ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണ​ത്തെ​ക്കു​റി​ച്ചും മ​റ്റ് പ്ര​തി​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : breakingnews murder police rajasthan

Recent News

Corehub Up