x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ വ​ന്ദേ​മാ​ത​രം ഒ​ഴി​വാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍; ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കും

വെബ് ഡെസ്‌ക്
Published: August 15, 2026 09:32 AM IST | Updated: August 15, 2026 10:19 AM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ നി​ന്നും വ​ന്ദേ​മാ​ത​രം ഒ​ഴി​വാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ദേ​ശീ​യ​ഗാ​നം മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച ശേ​ഷം ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കും. പി​ന്നീ​ട് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ക്കു​ക​യും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്യും.

വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. വ​ന്ദേ​മാ​ത​രം പൂ​ര്‍​ണ​മാ​യി ആ​ല​പി​ക്കാ​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശം. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് ഇ​തു​വ​രെ പി​ന്‍​വ​ലി​ച്ചി​രു​ന്നി​ല്ല. കേ​ന്ദ്ര സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ
സ​ര്‍​ക്കു​ല​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്.

എ​ന്നാ​ല്‍ വ​ന്ദേ​മാ​ത​രം പൂ​ര്‍​ണ​മാ​യി ആ​ല​പി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മ​ന്ത്രി​മാ​ര്‍. ദേ​ശ​ഭ​ക്തി​ഗാ​ന​മാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട വ​ന്ദേ​മാ​ത​രം പൂ​ര്‍​ണ​മാ​യും ആ​ല​പി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും സ​ര്‍​ക്കാ​രി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

Tags : Independence day Celebrations Kerala Government Chief Minister VD Satheesan Vande Mataram

Recent News

Corehub Up