x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു, രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു

ടെക് ഡെസ്ക്
Published: August 15, 2026 04:21 PM IST | Updated: August 15, 2026 04:21 PM IST

ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ് ന​ഗ​റി​ലു​ള്ള കാ​വേ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ടി​നു​ള്ളി​ൽ വ​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ‌‌

കൊ​ല്ല​പ്പെ​ട്ട മൂ​ന്ന് പേ​രും മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നാ​യി എ​ത്തി​യ​വ​രാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ നാ​ട്ടു​കാ​ർ ഇ​ത് ത​ള്ളി. വെ​ടി​വ​യ്പ്പ് വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ഓ​ഫീ​സ് കെ​ട്ടി​ട​വും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : breakingnews karnataka hanur forestoffficers shoot

Recent News

Corehub Up