x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രാ​ണി​തി​ന് പി​ന്നി​ൽ? ഉ​ട​ന​ടി എ​നി​ക്ക​റി​യ​ണം ; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ ചോ​ദ്യം വെ​ളി​പ്പെ​ടു​ത്തി അ​ജി​ത് ഡോ​വ​ൽ

വെബ് ഡെസ്ക്
Published: August 15, 2026 05:41 PM IST | Updated: August 15, 2026 06:07 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആദ്യ പ്ര​തി​ക​ര​ണം വെ​ളി​പ്പെ​ടു​ത്തി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ൾ ആ​രെന്നും ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി ഡോ​വ​ൽ പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ​ര​മ്പ​ര​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മു​ള്ള നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ​വ​ൽ വി​ശ​ദീ​ക​രി​ച്ച​ത്. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി ഉ​ട​ൻ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി. 

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ത്തി​യി​രു​ന്നു. അ​വി​ടെ​വെ​ച്ചു​ത​ന്നെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ക​യും യോ​ഗ​ത്തി​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്നും അ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ആ​രാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ത​ന്നോ​ട് നി​ർ​ദ്ദേ​ശി​ച്ച​താ​യി അ​ജി​ത് ഡോ​വ​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ ഉ​ദാ​ര​ത​യും സ​ഹി​ഷ്ണു​ത​യും ദൗ​ർ​ബ​ല്യ​മാ​യി ആ​രും കാ​ണ​രു​തെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ ലോ​ക​ത്തി​ന് ന​ൽ​കി​യ​തെ​ന്നും ഡോ​വ​ൽ പ​റ​ഞ്ഞു. അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​ന്നെ ക​ടു​ത്ത പ്ര​ഹ​രം ന​ട​ത്താ​നു​ള്ള ശേ​ഷി ഇ​ന്ത്യ​യ്ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര​ക്യാ​മ്പു​ക​ൾ, പ്ര​ത്യേ​കി​ച്ച് പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​ക എ​ന്ന​താ​യി​രു​ന്നു 88 മ​ണി​ക്കൂ​ർ നീ​ണ്ട സൈ​നി​ക ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഡോ​വ​ൽ പ​റ​ഞ്ഞു. ഭീ​ക​ര​ത​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തും ഭീ​ക​ര​ർ​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യും ഇ​നി ഇ​ന്ത്യ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന സ​ന്ദേ​ശം പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Ajit Doval Narendra Modi Pahalgam Terror Attack Pahalgam Attack Operation Sindoor India Pakistan

Recent News

Corehub Up