x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരുണാചൽ പ്രദേശിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും, നാല് മരണം

വെബ് ഡെസ്ക്
Published: August 15, 2026 06:20 PM IST | Updated: August 15, 2026 06:20 PM IST

പ്രതീകാത്മക ചിത്രം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നാല് പേർ മരിച്ചു. അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാംഗ് താഴ്‌വരയിലെ അഞ്ചാം ഗ്രനേഡിയേഴ്‌സിന്‍റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോവുകയായിരുന്നു.

പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags : Floods ArunachalPradesh Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up