x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്തോനേഷ്യൻ ഭൂകമ്പം: മരണം 38 കടന്നു; രക്ഷാപ്രവർത്തനം ഊർജിതം

വെബ് ഡെസ്ക്
Published: August 15, 2026 08:01 PM IST | Updated: August 15, 2026 08:01 PM IST

രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തനിവാരണ ഏജൻസി (ബിഎൻപിബി) നൽകുന്ന വിവരങ്ങൾ അനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പലയിടത്തും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യൻ തീരത്തുനിന്ന് ഏകദേശം 68 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പരിക്കേൽക്കുമെന്ന ഭയത്താൽ പരിഭ്രാന്തരായി ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

ഭൂ​ക​മ്പ​ങ്ങ​ളും അ​ഗ്നി​പ​ർ​വ്വ​ത സ്ഫോ​ട​ന​ങ്ങ​ളും പ​തി​വാ​യ പ​സ​ഫി​ക് 'റിം​ഗ് ഓ​ഫ് ഫ​യ​ർ' മേ​ഖ​ല​യി​ലാ​ണ് ഇ​ന്തോ​നേ​ഷ്യ സ്ഥി​തി ചെ​യ്യു​ന്ന​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ലി​യ ഭൂ​ച​ല​ന​ങ്ങ​ളും സു​നാ​മി​ക​ളും ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Indonesian Earthquake Death Rescue

Recent News

Corehub Up