x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപിന്‍റെ ഉടമ്പടി വാൻസിനു നിർണായകം


Published: June 19, 2026 02:55 AM IST | Updated: June 19, 2026 02:55 AM IST

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് കൊ​​​​ണ്ടു​​​​വ​​​​ന്ന സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​റി​​​ന്‍റെ മു​​​​ഖ​​​​മാ​​​​യി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​ഡി വാ​​​​ൻ​​​​സ് മാ​​​​റു​​​​ന്നു. ന​​​​യ​​​​ത​​​​ന്ത്ര​​​​നീ​​​​ക്കം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം വാ​​​​ൻ​​​​സി​​​​നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ട്രം​​​​പ് ഇ​​​​തി​​​​നോ​​​​ട​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​തു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ താ​​​​ൻ ജെ​​​​ഡി​​​യെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നാ​​​ണു ട്രം​​​​പ് പ​​റ​​ഞ്ഞു. വാ​​​​ൻ​​​​സ് ഒ​​​​രു നാ​​​​യ​​​​കന​​​​ാ​​​​കു​​​​മോ മ​​​​റി​​​​ച്ച്, രാ​​​​ഷ്‌​​​ട്രീ​​​യ​​​​മാ​​​​യി ബ​​​​ലി​​​​യാ​​​​ടാ​​​​ക്ക​​​​പ്പെ​​​​ടു​​​​മോ​​ എ​​​​ന്ന ച​​​​ർ​​​​ച്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ്.


ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ന്മേ​​​​ൽ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​റ്റ്ഹൗ​​​​സ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ക​​​​രാ​​​​റി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​രൂ​​​​പം പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു. ട്രം​​​​പി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​യ വാ​​​​ൻ​​​​സ്, പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്‌​​​​കോ​​​​ഫ്, ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​രെ​​​​ഡ് കു​​​​ഷ്‌​​​​ന​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണു ​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്.

വി​​​​ദേ​​​​ശ​​​​യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്ന വാ​​​​ൻ​​​​സി​​​ന്‍റെ തീ​​​​വ്ര നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ൽ വ​​​​ലി​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്.എ​​​​ന്നാ​​​​ൽ, റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത വി​​​​ദേ​​​​ശ​​​​ന​​​​യ വ​​​​ക്താ​​​​ക്ക​​​​ളും തീ​​​​വ്ര യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​രും ക​​​​രാ​​​​റി​​​​നെ ക​​​​ടു​​​​ത്ത​​​​ ഭാ​​​​ഷ​​​​യി​​​​ലാ​​​​ണു വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​സി​​​​ഡ​​​​ന്‍റി​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ളെ സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ചി​​​​ല​​​​ർ​​​ത​​​​ന്നെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് വാ​​​​ൻ​​​​സി​​​ന്‍റെ വ​​​​ക്താ​​​​വ് ലൂ​​​​ക്ക് ഷ്രോ​​​​ഡ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ക​​​​രാ​​​​ർ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സ​​​​മ്പൂ​​​​ർ​​​​ണ കീ​​​​ഴ​​​​ട​​​​ങ്ങ​​​​ലാ​​​​ണെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും ശ​​​​ക്ത​​​​മാ​​​​ണ്. റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വും ടെ​​​​ക്‌​​​​സ​​​​സ് സെ​​​​ന​​​​റ്റ​​​​റു​​​​മാ​​​​യ ടെ​​​​ഡ് ക്രൂ​​​​സും ക​​​​രാ​​​​റി​​​​നെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ട്രം​​​​പി​​​​ന് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് തെ​​​​റ്റാ​​​​യ ഉ​​​​പ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നാ​​​​ണ് ക്രൂ​​​​സി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.

ക​​​​രാ​​​​റി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും ആ​​​​ശ​​​​ങ്ക​​​​യും

ഇ​​​​റാ​​​​ൻ അ​​​​വ​​​​രു​​​​ടെ സ​​​​മ്പു​​​​ഷ്ടീ​​​​ക​​​​രി​​​​ച്ച യു​​​​റേ​​​​നി​​​​യം ശേ​​​​ഖ​​​​രം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്രീ​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ നി​​​​ർ​​​മി​​​ക്കി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണു ക​​​​രാ​​​​റി​​​​ലെ പ്ര​​​​ധാ​​​​ന​​​​ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ. പ​​​​ക​​​​ര​​​​മാ​​​​യി ഇ​​​​റാ​​​​ൻ പ്ര​​​​കോ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഇ​​​​ള​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കും. ര​​​​ണ്ടു മാ​​​​സ​​​​ത്തെ തു​​​​ട​​​​ർ​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വ​​​​ഴി​​​​തു​​​​റ​​​​ക്കു​​​​ന്ന ഈ ​​​​താ​​​ത്കാ​​​​ലി​​​​ക ക​​​​രാ​​​​ർ, ഇ​​​​റാ​​​​നി​​​​ൽ​​​നി​​​​ന്നു കൃ​​​​ത്യ​​​​മാ​​​​യ ഉ​​​​റ​​​​പ്പു​​​​ക​​​​ളൊ​​​​ന്നും വാ​​​​ങ്ങാ​​​​തെ അ​​​​വ​​​​ർ​​​​ക്ക് വ​​​​ലി​​​​യ ഇ​​​​ള​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണു ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ളു​​​​ടെ​​​​യും വാ​​​​ദം.

ഇ​​​​റാ​​​​ൻ കൃ​​​​ത്യ​​​​മാ​​​​യി വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​രാ​​​​റി​​​ന്‍റെ യാ​​​​തൊ​​​​രു​​​​വി​​​​ധ ആ​​​​നുകൂ​​​​ല്യ​​​​വും അ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്ന് വാ​​​​ൻ​​​​സ് നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​രാ​​​​ർ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ ട്രം​​​​പി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​മ​​​​ര​​​​ത്തേ​​​​ക്ക് വാ​​​​ൻ​​​​സ് ഉ​​​​യ​​​​രും. ച​​​​ർ​​​​ച്ച​​​​ക​​​​ൾ പാ​​​​ളി​​​​യാ​​​​ൽ അ​​​​തി​​​​ന്‍റെ മു​​​​ഴു​​​​വ​​​​ൻ പ​​​​ഴി​​​​യും വാ​​​​ൻ​​​​സ് ചു​​​​മ​​​​ക്കേ​​​​ണ്ട​​​​താ​​​​യി വ​​​ന്നേ​​​ക്കാം.

Tags : Trump's dea crucial for Vance

Recent News

Corehub Up