x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിബിഎസ്ഇ ത്രിഭാഷാ നയത്തിനെതിരായ ഹർജി; ഇടക്കാല ഉത്തരവില്ല


Published: June 19, 2026 03:25 AM IST | Updated: June 19, 2026 03:25 AM IST

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ൽ ജൂ​ലൈ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന ത്രി​ഭാ​ഷാ പ​ദ്ധ​തി​ക്ക് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. ഹ​ർ​ജി​യി​ൽ ഒ​റ്റ​വ​രി​യി​ൽ ഒ​രു ഉ​ത്ത​ര​വ് പാ​സാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഇ​ട​ക്കാ​ല സ്റ്റേ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള മ​റ്റ് സ​മാ​ന ഹ​ർ​ജി​ക​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ വാ​ദ​ത്തി​നാ​യി കേ​സ് ജൂ​ലൈ 14-ലേ​ക്ക് മാ​റ്റി.‘ഫ്ര​ണ്ട്സ് ഓ​ഫ് പീ​പ്പി​ൾ ഫോ​ർ ആ​ക്റ്റീ​വ് ഡെ​മോ​ക്ര​സി’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്. ത​ങ്ങ​ൾ ത്രി​ഭാ​ഷാ ന​യ​ത്തെ​യ​ല്ല, അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് സം​ഘ​ട​ന​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ങ്കി​ലും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ കോ​ട​തി ത​യാറാ​യി​ല്ല. സി​ബി​എ​സ്ഇ​യു​ടെ ത്രി​ഭാ​ഷ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​യ് 27ന് ​സു​പ്രീം​കോ​ട​തി മ​റ്റൊ​രു ഹ​ർ​ജി പ​രി​ഗ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​രി​നും എ​ൻ​സി​ഇ​ആ​ർ​ടി​യ്ക്കും സി​ബി​എ​സ്ഇ​ക്കും നോ​ട്ടീ​സ് അ​യ​ച്ച കോ​ട​തി ര​ണ്ടാ​ഴ്ച​യ് ക്കു​ള്ളി​ൽ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് സി​ബി​എ​സ്ഇ സ്വീ​ക​രി​ക്കു​ന്ന ത​യ്യാ​റെ​ടു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ അ​ഡി​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

സി​ബി​എ​സ്ഇ​യു​ടെ ത്രി​ഭാ​ഷാ ന​യ​പ്ര​കാ​രം മൂ​ന്ന് ഭാ​ഷ​ക​ളി​ല്‍ കു​റ​ഞ്ഞ​ത് ര​ണ്ടെ​ണ്ണ​മെ​ങ്കി​ലും നി​ര്‍ബ​ന്ധ​മാ​യും ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളാ​യി​രി​ക്ക​ണം. വി​ദേ​ശ​ഭാ​ഷ പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക്, ആ​ദ്യ ര​ണ്ട് ഭാ​ഷ​ക​ളും ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ മൂ​ന്നാം ഭാ​ഷ​യാ​യി അ​തു തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു.

Tags :

Recent News

Corehub Up