x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​​പി​​​എം സി​​​ൻ​​​ഡി​​​ക്കറ്റി​​​ന് തി​​​രി​​​ച്ച​​​ടി; കാ​ലി​ക്ക​ട്ടി​ൽ പ്ര​ഫ​സ​റാ​യി ഡോ. ​ജോ​സ​ഫ് സ്ക​റി​യ​യ്ക്ക് സ്ഥി​രനി​യ​മ​നം


Published: June 19, 2026 02:34 AM IST | Updated: June 19, 2026 02:34 AM IST

തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​യി ഡോ. ​​​ജോ​​​സ​​​ഫ് സ്ക​​​റി​​​യ​​യ്​​​ക്ക് സ്ഥി​​​ര​​​നി​​​യ​​​മ​​​നം. ഒ​​​ന്നാം​​​റാ​​​ങ്ക് ല​​​ഭി​​​ച്ചി​​​ട്ടും നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ത്ത സി​​​പി​​​എം സി​​​ൻ​​​ഡി​​​ക്കറ്റി​​നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി ന​​​ൽ​​​കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. ഒ​​​ന്നാം റാ​​​ങ്ക് ല​​​ഭി​​​ച്ച ഡോ.​​​ജോ​​​സ​​​ഫ് സ്ക​​​റി​​​യ​​യ്​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ ജ​​​സ്റ്റി​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ർ വി. ​​​മേ​​​നോ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു വ​​​ർ​​​ഷ​​​ത്തോ​​​ളം നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് അ​​​നു​​​കൂ​​​ല വി​​​ധി.

2019 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ഫ​​​സ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് 2022 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തി റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യെ​​​ങ്കി​​​ലും ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​ര​​​നാ​​​യ ജോ​​​സ​​​ഫ് സ്ക​​​റി​​​യ​​​യ്ക്ക് നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കാ​​​തെ സി​​​ൻ​​​ഡി​​​ക്കറ്റ് തീ​​​രു​​​മാ​​​നം നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​ൽനി​​​ന്ന് മ​​​ല​​​യാ​​​ളം പ​​​ഠ​​​ന​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി 2025 മേ​​​യി​​​ൽ വി​​​ര​​​മി​​​ച്ച ജോ​​​സ​​​ഫ് സ്ക​​​റി​​​യ നി​​​യ​​​മ​​​പോ​​​രാ​​​ട്ടം തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

രാ​​​ഷ്‌​​​ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ലോ?

തേ​​​ഞ്ഞി​​​പ്പ​​​ലം: 2021 ൽ ​​​ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യ​​​റ്റ് പ്ര​​​ഫ​​​സ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ൽ ജോ​​​സ​​​ഫ് സ്ക​​​റി​​​യ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ ഭാ​​​ര്യ പ്രി​​​യ ​​​വ​​​ർ​​​ഗീ​​​സി​​​ന് നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റി​​​സ​​​ർ​​​ച്ച് സ്കോ​​​ർ പോ​​​യി​​​ന്‍റു​​​ള്ള ജോ​​​സ​​​ഫ് സ്ക​​​റി​​​യ​​​യെ ര​​​ണ്ടാം റാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റി.

ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പു​​​ന​​​ർ​​​നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ വീ​​​ണ്ടും വി​​​സി​​​യാ​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യി​​​ലൂ​​​ടെ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഇ​​​ന്‍റ​​​ർ​​​വ്യൂ ബോ​​​ർ​​​ഡാ​​​ണ് പ്രി​​​യ വ​​​ർ​​​ഗീ​​​സി​​​ന് ഒ​​​ന്നാം റാ​​​ങ്ക് ന​​​ൽ​​​കി​​​യ​​​ത്. ആ ​​​നി​​​യ​​​മ​​​ന​​​ത്തെ ചോ​​​ദ്യം ചെ​​​യ്ത് ജോ​​​സ​​​ഫ് സ്ക​​​റി​​​യ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി നി​​​ല​​​വി​​​ൽ സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. ഇതി​​​ലു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ വി​​​രോ​​​ധ​​​മാ​​​ണ് നി​​​യ​​​മ​​​നം ത​​​ട​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Tags : professor in Calicut Dr. Joseph Scaria

Recent News

Corehub Up