x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

4,000 ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി കെ ​ഫോ​ണ്‍ ഒ​ടി​ടി


Published: June 19, 2026 01:53 AM IST | Updated: June 19, 2026 01:53 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​ഭോ​​​ക്തൃ സ്വീ​​​കാ​​​ര്യ​​​ത​​​യി​​​ല്‍ മു​​​ന്നേ​​​റി കെ ​​​ഫോ​​​ണ്‍ ഒ​​​ടി​​​ടി. സേ​​​വ​​​ന​​​മാ​​​രം​​​ഭി​​​ച്ച് 10 മാ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ 4,000ത്തി​​​ല​​​ധി​​​കം സ​​​ജീ​​​വ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​ന്ന നേ​​​ട്ട​​​മാ​​​ണ് പ്ലാ​​​റ്റ്‌​​​ഫോം സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കെ ​​​ഫോ​​​ണ്‍ ആ​​​രം​​​ഭി​​​ച്ച ഒ​​​ടി​​​ടി സേ​​​വ​​​നം, വി​​​നോ​​​ദ​​​വി​​​ജ്ഞാ​​​ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ഗ്ര ശേ​​​ഖ​​​ര​​​മാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്ന​​​ത്. വി​​​വി​​​ധ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ ടി​​​വി ചാ​​​ന​​​ലു​​​ക​​​ള്‍, സി​​​നി​​​മ​​​ക​​​ള്‍, വെ​​​ബ് സീ​​​രീ​​​സു​​​ക​​​ള്‍, കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​രം കെ ​​​ഫോ​​​ണ്‍ ഒ​​​ടി​​​ടി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

കെ ​​​ഫോ​​​ണി​​​ന്‍റെ അ​​​തി​​​വേ​​​ഗ ബ്രോ​​​ഡ്ബാ​​​ന്‍​ഡ് ശൃം​​​ഖ​​​ല​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഒ​​​ടി​​​ടി, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​ള്‍​ക്കൊ​​​ള്ള​​​ലി​​​നും സാ​​​ങ്കേ​​​തി​​​ക പു​​​രോ​​​ഗ​​​തി​​​ക്കും കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്ത് പ​​​ക​​​രു​​​ന്ന​​​താ​​​ണെ​​​ന്ന് കെ ​​​ഫോ​​​ണ്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Tags : K-Phone OTT 4 000 subscribers

Recent News

Corehub Up