x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​മൂ​പ്പ​ൻ​സ് ലെ​ഗ​സി സ്കോ​ള​ർ​ഷി​പ്പി​ലും ഫെ​ലോ​ഷി​പ്പു​ക​ളി​ലും സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു


Published: June 19, 2026 01:30 AM IST | Updated: June 19, 2026 01:30 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന ഡോ. ​​​മൂ​​​പ്പ​​​ൻ​​​സ് ലെ​​​ഗ​​​സി സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ആ​​​ൻ​​​ഡ് ഫെ​​​ലോ​​​ഷി​​​പ്സ് പ്രോ​​​ഗ്രാം വി​​​പു​​​ലീ​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ പ​​​ഠ​​​ന​​​ത്തി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​രും എ​​​ന്നാ​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​യ 45 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തി​​​ലൂ​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക.

ന​​​ഴ്സിം​​​ഗ്, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ത്തു സീ​​​റ്റു​​​ക​​​ൾ വീ​​​തം അ​​​ധി​​​ക​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​ദ്ധ​​​തി വി​​​പു​​​ലീ​​​ക​​​രി​​​ച്ച​​​ത്. ഡോ. ​​​മൂ​​​പ്പ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ അ​​​ഞ്ച് എം​​​ബി​​​ബി​​​എ​​​സ്, ഡോ. ​​​മൂ​​​പ്പ​​​ൻ​​​സ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ലെ 20 ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ഡോ. ​​​മൂ​​​പ്പ​​​ൻ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ർ​​​മ​​​സി​​​യി​​​ലെ 20 ബി​​​ഫാം എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി​​​രി​​​ക്കും ഈ ​​​സ​​​ന്പൂ​​​ർ​​​ണ ട്യൂ​​​ഷ​​​ൻ ഫീ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ക.


അ​​​ക്കാ​​​ദ​​​മി​​​ക് യോ​​​ഗ്യ​​​ത​​​യും സാ​​​ന്പ​​​ത്തി​​​ക പ​​​ശ്ചാ​​​ത്ത​​​ല​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 2026 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഇ​​​പ്പോ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​റി​​​യു​​​ന്ന​​​തി​​​നും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും ഔ​​​ദ്യോ​​​ഗി​​​ക പോ​​​ർ​​​ട്ട​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക: ഫോ​​​ണ്‍. 8111 888 626.

Tags :

Recent News

Corehub Up