x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീം റാങ്കിന് മാര്‍ക്ക് നോര്‍മലൈസേഷന്‍: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍


Published: June 19, 2026 01:27 AM IST | Updated: June 19, 2026 01:27 AM IST

കൊ​​​ച്ചി: എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കീം ​​​റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി​​​യ പു​​​തി​​​യ നോ​​​ര്‍മ​​​ലൈ​​​സേ​​​ഷ​​​ന്‍ രീ​​​തി ചോ​​​ദ്യം ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ല്‍ അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി. 2026ലെ ​​​പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു ദോ​​​ഷ​​​ക​​​ര​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചു ന​​​ല്‍കി​​​യ ഹ​​​ര്‍ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് അ​​​പ്പീ​​​ല്‍.

അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ.​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളി​​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ന്നു വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. വി​​​ദ്യാ​​​ഭ്യാ​​​സ ​​​ബോ​​​ര്‍ഡു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള മാ​​​ര്‍ക്ക് വ്യ​​​ത്യാ​​​സം പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ത​​​മി​​​ഴ്‌​​​നാ​​​ട് മാ​​​തൃ​​​ക​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​ന്ന നോ​​​ര്‍മ​​​ലൈ​​​സേ​​​ഷ​​​ന്‍ രീ​​​തി വി​​​ദ​​​ഗ്ധ പ​​​ഠ​​​നം ന​​​ട​​​ത്താ​​​തെ ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​ണെ​​​ന്നാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണം.

എ​​​ന്നാ​​​ല്‍, പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ​​​ രീ​​​തി​​​ക​​​ളി​​​ലും മൂ​​​ല്യ​​​നി​​​ര്‍ണ​​​യ​​​ത്തി​​​ലും മാ​​​റ്റം വ​​​രു​​​ത്താ​​​ന്‍ അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ദ​​​ഗ്ധ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു നോ​​​ര്‍മ​​​ലൈ​​​സേ​​​ഷ​​​ന്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്നും സ​​​ര്‍ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : KEEM rank Mark normalization

Recent News

Corehub Up