x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി ത​ട​യാ​ൻ വിദഗ്ധ സമിതി: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ


Published: June 19, 2026 01:10 AM IST | Updated: June 19, 2026 01:10 AM IST

തൃ​​​ശൂ​​​ർ: ഭാ​​​വി​​​യി​​​ൽ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ത​​​ട​​​യാ​​​ൻ എ​​​ന്തൊ​​​ക്കെ ചെ​​​യ്യ​​​ണ​​​മെ​​​ന്നു പഠി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ​​​വിദഗ്ധ സമിതിയെ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

ആ​​​രോ​​​ഗ്യ-​​​ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഡി​​​സി​​​സി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ എ​​​ല്ലാക്കാ​​​ല​​​ത്തും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, അ​​​തു നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ഏ​​​റെ മു​​​ന്നി​​​ലാ​​​ണ്. മ​​​ഴ​​​ക്കാ​​​ല​​​ത്തു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ ത​​​ട​​​യാ​​​ൻ എ​​​ത്ര ​​​കാ​​​ലം​​​മു​​​ന്പ്, എ​​​ങ്ങ​​​നെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ക്സ്പെ​​​ർ​​​ട്ട് ക​​​മ്മി​​​റ്റി പ​​​ഠി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​പ്പു​​​ക​​​ളും മ​​​റ്റും ന​​​ട​​​ത്തി സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും.

നി​​​പ രോ​​​ഗം കൂ​​​ടു​​​ത​​​ലാ​​​യും മ​​​ല​​​ബാ​​​റി​​​ലെ ചി​​​ല പ്ര​​​ത്യേ​​​ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​ത്. അ​​​തി​​​ന്‍റെ കാ​​​ര​​​ണം ക​​​ണ്ടു​​​പി​​​ടി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ​​​പ്പോ​​​ലെ​​​ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ​​​യും മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ന​​​യം. ഷി​​​ഗെ​​​ല്ല ഒ​​​രു പ​​​രി​​​ധി​​​വ​​​രെ നി​​​യന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : spread of pandemic Expert committee

Recent News

Corehub Up