x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളാടി ദുരന്തം: കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​തം; മുഖ്യമന്ത്രി എത്തും

വയനാട് ബ്യൂറോ
Published: July 8, 2026 12:15 PM IST | Updated: July 8, 2026 12:24 PM IST

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട ക​ള്ളാ​ടി മീ​നാ​ക്ഷി പാ​ല​ത്തി​ന​ടു​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.

ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ല്‍ തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ക​മ്പ​നി​യി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ മാ​നേ​ജ​ര്‍ വി​ക്രം റാ​ണ(​ഹി​മാ​ച​ല്‍ പ്ര​ദേ​ശ്), എ​ന്‍​ജ​നി​യ​ര്‍ രാ​ഹു​ല്‍(​ഹി​മാ​ച​ല്‍ പ്ര​ദേ​ശ്), എ​സ്‌​ക​വേ​റ്റ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഇം​റാ​ന്‍(​ബി​ഹാ​ര്‍), സ​ര്‍​വേ​യ​ര്‍​മാ​രാ​യ രാ​കേ​ഷ് ഗു​ച്ചൈ​ദ്(​പ​ശ്ചി​മ​ബം​ഗാ​ള്‍), അ​സ്ഹ​റു​ദ്ദീ​ന്‍ അ​ന്‍​സാ​രി(​ഉ​ത്ത​ര്‍​പ്ര​ദേ​ശ്) എ​ന്നി​വ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ത​ദ്ദേ​ശ​വാ​സി​ക​ളും അ​ട​ക്കം മ​റ്റാ​രെ​യും കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ദു​ര​ന്ത​ത്തി​ല്‍ തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ഓ​പ്പ​റേ​റ്റ​ര്‍ ച​ന്ദ്ര​ബാ​ന്‍ (മ​ധ്യ​പ്ര​ദേ​ശ്), സി​വി​ല്‍ ഫോ​ര്‍​മാ​ന്‍(​ബി​കാ​ഷ്‌​കു​മാ​ര്‍), തൊ​ഴി​ലാ​ളി അ​ന്‍ ച​ന്ദ്ര ബാ​ന്‍(​ജാ​ര്‍​ഖ​ണ്ഡ്)​എ​ന്നി​വ​ര്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി എം​ബാ​മിം​ഗി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ളും സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​ന് നീ​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്.

മീ​നാ​ക്ഷി പാ​ല​ത്ത് കു​ന്നി​ല്‍​നി​ന്നു ഇ​ടി​ഞ്ഞ​ത​ട​ക്കം മ​ണ്ണ് കു​മി​ഞ്ഞു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. കേ​ന്ദ്ര, സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ള്‍, അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍, പോ​ലീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ തെ​ര​ച്ച​ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ്‌​നി​ഫ​ര്‍, ക​ഡാ​വ​ര്‍ നാ​യ​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ലി​നു പി​ന്നാ​ലെ ആ​രം​ഭി​ച്ച ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​ര്‍​ധ​രാ​ത്രി​യോ​ടെ നി​ര്‍​ത്തി​വ​ച്ച​ത് ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. മീ​നാ​ക്ഷി പാ​ല​ത്തി​ല്‍ മ​ണ്ണ് വ​ന്‍​തോ​തി​ല്‍ കു​മി​ഞ്ഞ​തു​മൂ​ലം മേ​പ്പാ​ടി-​ചൂ​ര​ല്‍​മ​ല റോ​ഡി​ലു​ണ്ടാ​യ സ​ഞ്ചാ​ര​ത​ട​സം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ടി​പ്പ​റു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി ഭാ​ഗി​ക​മാ​യി നീ​ക്കി​യി​രു​ന്നു.

തു​ര​ങ്ക​പാ​താ നി​ര്‍​മാ​ണ സ്ഥ​ല​ത്തി​ന് 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ഏ​ഴ് മു​ത​ല്‍ പ​ത്ത് വ​രെ അ​ടി വ​രെ ഉ​യ​ര​ത്തി​ലാ​ണ് മ​ണ്ണ് കു​മി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്തു​നി​ന്നും നീ​ക്കം ചെ​യ്യു​ന്ന മ​ണ്ണ് യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി നി​ക്ഷേ​പി​ക്കും.

മീ​നാ​ക്ഷി റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ന്‍ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ക്ക് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്ന റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റും കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ച്ച​യോ​ടെ ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും.

Tags : Kalladi tragedy missing Wayanad Landslide

Recent News

Corehub Up