x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വി​റ്റ്സ‍​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്; കൊ​ളം​ബി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 8, 2026 06:46 AM IST | Updated: July 8, 2026 06:46 AM IST

വിജയം ആഘോഷിക്കുന്ന സ്വി​റ്റ്സ‍​ർ​ല​ൻ​ഡ് ടീം.

വാ​ൻ​കൂ​വ‍​ർ: കൊ​ളം​ബി​യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വി​റ്റ്സ‍​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു​ടീ​മു​ക​ളും ത​ത്തു​ല്യ​മാ​യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തോ​ടെ​യാ​ണ് മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്.

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3 എ​ന്ന സ്കോ​റി​നാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. കൊ​ളം​ബി​യ​ൻ താ​രം ഡാ​വി​ൻ​സ​ൺ സാ​ഞ്ച​സി​ന്‍റെ പെ​നാ​ൽ​റ്റി കി​ക്ക് ബാ​റി​ലി​ടി​ച്ച് തെ​റി​ച്ച​തും കു​ച്ചോ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ ശ്ര​മം സ്വി​സ് ഗോ​ൾ​കീ​പ്പ​ർ ഗ്രെ​ഗ​ർ കോ​ബ​ൽ ത​ടു​ത്തി​ട്ട​തു​മാ​ണ് കൊ​ളം​ബി​യ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ഒ​ടു​വി​ൽ റൂ​ബ​ൻ വ​ർ​ഗാ​സ് ല​ക്ഷ്യം ക​ണ്ട​തോ​ടെ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ന്‍റെ എ​തി​രാ​ളി​ക​ൾ. 1954ൽ ​സ്വ​ന്തം രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ലോ​ക​ക​പ്പി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

Tags : Sports Football SportsNewss FifaWorldCup

Recent News

Corehub Up