x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി‍​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ചു; മ​രു​മ​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഭർതൃ പിതാവ് പിടിയിൽ

വെബ് ഡെസ്ക്
Published: July 8, 2026 07:12 AM IST | Updated: July 8, 2026 07:12 AM IST

പ്രതീകാത്മക ചിത്രം

ല​ഖ്‌​നൗ: മ​രു​മ​ക​ളെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഭർതൃ പിതാവ് പിടിയിൽ. മ​രു​മ​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും ഗാ‍​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത മു​കേ​ഷ് കു​മാ‍‍​ർ തി​വാ​രി(58)യാണ് പി​ടി​യി​ലാ​യ​ത്. മാ​സ​ങ്ങ​ളോ​ളം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളു​ടെ ര​ഹ​സ്യതാ​വ​ള​ത്തേ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ്.

2023 ന​വം​ബ​റി​ലാ​ണ് മു​കേ​ഷ് കു​മാ‍‍​ർ തി​വാ​രിയുടെ മ​കന്‍റെ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. അ​ക്കാ​ലം മു​ത​ൽ സ്ത്രീ​ധ​ന​ത്തിന്‍റെ പേ​രി​ലും യു​വ​തി മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നു. നി‍​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പീ​ഡ​ന​വും യു​വ​തി നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. 2024 ഏ​പ്രി​ൽ 20നാ​ണ് യു​വ​തി​യെ ഭർതൃ പിതാവ് പീ​ഡി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സം മു​റി​യി​ൽ അ​ട​ച്ചി​ട്ടാ​യി​രു​ന്നു പീ​ഡ​നം. ഇ​തി​നി​ട​യി​ലാ​ണ് യു​വ​തി പോ​ലീ​സി​നെ ര​ഹ​സ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.

റെ​യി​ൽ​വേ സീ​നി​യ‍​ർ എ​ൻ​ജി​നീ​യ‍​റായ പ്രതിയെ ആ​ലം​ബാ​ഗി​ലെ റെ​യി​ൽ​വേ കാ​ര്യേ​ജ് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സ്ത്രീ​ധ​ന പീ​ഡ​നം, മ​ർ​ദ​നം, ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ഭ​ർ​തൃ​സ​ഹോ​ദ​രി​മാ​രും വീ​ട്ടി​ൽ നി​ര​ന്ത​രം മ​ദ്യ​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേക്കു​റി​ച്ച് ഭ​ർ​തൃ​പി​താ​വി​നോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​ത്ത​രം പാ​ർ​ട്ടി​ക​ൾ പ​ണ​ക്കാ​രു​ടെ വി​നോ​ദ​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു പ്രതി മ​രു​മ​ക​ളോ​ട് പ​റ​ഞ്ഞ​ത്.

Tags : Arrest DeepikaNews Crime Police

Recent News

Corehub Up