ജി. ശരവണൻ എംഎൽഎ
തൂത്തുക്കുടി: ഡിഎംകെയിൽ ചേരാൻ 30 കോടി മുതൽ 100 കോടി രൂപ വരെ തനിക്കു വാഗ്ദാനം ചെയ്തുവെന്നു ടിവിക എംഎൽഎ ജി. ശരവണൻ.
വാഗ്ദാനം നിരസിച്ചാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നു ശരവണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“എനിക്ക് 30 കോടി വാഗ്ദാനം ചെയ്തതിന് വ്യക്തമായ തെളിവുണ്ട്. വാഹനത്തിൽ സഞ്ചരിക്കുന്പോൾ ലോറിയിടിപ്പിക്കുമെന്നായിരുന്നു ഭീഷണി. ’’ -ശരവണൻ പറഞ്ഞു. ശ്രീവൈകുണ്ഠം മണ്ഡലത്തെയാണ് ശരവണൻ പ്രതിനിധീകരിക്കുന്നത്.
Tags : TVK MLA DMK threatening G Saravanan MLA