x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​കു​മാ​ര​ക്കു​റു​പ്പ് എവിടെ? വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് അന്വേഷണം

വെബ്ഡെസ്ക്
Published: July 8, 2026 03:14 AM IST | Updated: July 8, 2026 03:14 AM IST

സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു​​​​ശേ​​​​ഷം സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പി​​​​നെ തേ​​​​ടി വീ​​​​ണ്ടും ക്രൈം ​​​​ബ്രാ​​​​ഞ്ച്. എ​​​​ണ്‍​പ​​​​തു​​​​ക​​​​ളി​​​​ൽ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ കു​​​​റു​​​​പ്പി​​​​നെ ക​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞ ന​​​​ഴ്സ് ര​​​​ത്ന​​​​മ്മ​​​​യു​​​​ടെ മൊ​​​​ഴി ക്രൈം​​​​ബ്രാ​​​​ഞ്ച് വീ​​​​ണ്ടും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

തെ​​​​ളി​​​​യാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​ണു സം​​​​സ്ഥാ​​​​ന ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ കോ​​​​ളി​​​​ള​​​​ക്കം സൃ​​​​ഷ്ടി​​​​ച്ച കേ​​​​സി​​​​ൽ വീ​​​​ണ്ടും അ​​​​ന്വേ​​​​ഷ​​​​ണം. ക്രൈം ​​​​ബ്രാ​​​​ഞ്ചി​​​​ൽ കെ​​​​ട്ടി​​​​കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​നാ​​​​യി ഐ​​​​ജി അ​​​​ജി​​​​ത ബീ​​​​ഗ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്പെ​​​​ഷ​​​​ൽ ഡ്രൈ​​​​വ് ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണു കു​​​​റു​​​​പ്പി​​​​നെ തേ​​​​ടി​​​​യു​​​​ള്ള പു​​​​തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണം.

വേ​​​​ഷം മാ​​​​റി ന​​​​ട​​​​ന്ന കു​​​​റു​​​​പ്പ് കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മു​​​​ന്പ് ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്നു. അ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കു​​​​റു​​​​പ്പി​​​​നെ ക​​​​ണ്ട ന​​​​ഴ്സ് ര​​​​ത്ന​​​​മ്മ പോ​​​​ലീസി​​​​നു വി​​​​വ​​​​രം കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കു​​​​റു​​​​പ്പ് ക​​​​ട​​​​ന്നു. പിന്നെ യാ​​​​രും കു​​​​റു​​​​പ്പി​​​​നെ ക​​​​ണ്ടി​​​​ട്ടി​​​​ല്ല. 61 വ​​​​യ​​​​സു​​​​ള്ള ര​​​​ത്ന​​​​മ്മ ഇ​​​​പ്പോ​​​​ൾ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ക്ഷേ, കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​മൊ​​​​ന്നും ന​​​​ൽ​​​​കാ​​​​ൻ ര​​​​ത്ന​​​​മ്മ​​​യ്ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

മാ​​​​വേ​​​​ലി​​​​ക്ക​​​​ര കോ​​​​ട​​​​തി​​​​യി​​​​ലെ ലോം​​​​ഗ്പെ​​​​റ്റിം​​​​ഗ് കേ​​​​സു​​​​ക​​​​ളി​​​​ലൊന്നാ​​​​ണ് സു​​​​കു​​​​മാ​​​​ര​​​ക്കു​​​​റു​​​​പ്പ് കേ​​​​സ്. പി​​​​ടി​​​​കി​​​​ട്ടാ​​​​പ്പു​​​​ള്ളി സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ് ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടോ ഇ​​​​ല്ല​​​​യോ എ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. ആ​​​​ല​​​​പ്പു​​​​ഴ ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി​​​​യാ​​​​യി​​​​രു​​​​ന്ന ഷൗ​​​​ക്ക​​​​ത്ത​​​​ലി, കു​​​​റു​​​​പ്പി​​​​ന് എ​​​​ന്തു സം​​​​ഭ​​​​വി​​​​ച്ചു​​​​വെ​​​​ന്ന​​​​റി​​​​യാ​​​​ൻ ഇ​​​​ടയ്​​​​ക്ക് ഫ​​​​യ​​​​ൽ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും എ​​​​ങ്ങു​​​​മെ​​​​ത്തി​​​​യി​​​​ല്ല. 42 വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന ദു​​​​രൂ​​​​ഹ​​​​ത​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണു ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ ​​​​പു​​​​തി​​​​യ നീ​​​​ക്കം.

അതേസമയം, സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പി​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി ഒ​​​​രു പു​​​​ന​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​നു നി​​​​ല​​​​വി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​ണു ക്രൈം​​​​ബ്രാ​​​​ഞ്ച് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഫ​​​​യ​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടിക്രമം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

1984 ജ​​​​നു​​​​വ​​​​രി 21നാ​​​​ണ് നാ​​​​ടി​​​​നെ ന​​​​ടു​​​​ക്കി​​​​യ ചാ​​​​ക്കോ​​​ വ​​​​ധം ന​​​​ട​​​​ന്ന​​​​ത്. അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ താ​​​​ൻ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ക​​​​ന്പ​​​​നി​​​​യി​​​​ൽ നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 30 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ക ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​നാ​​​​യി സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ് ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച കൊ​​​​ടും​​​​ക്രൂ​​​​ര​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു ഈ ​​​​കൊ​​​​ല​​​​പാ​​​​ത​​​​കം.

ത​​​​ന്നോ​​​​ടു സാ​​​​മ്യ​​​​മു​​​​ള്ള ഒ​​​​രു മൃ​​​​ത​​​​ദേ​​​​ഹം കാ​​​​റി​​​​ലി​​​​ട്ട് ക​​​​ത്തി​​​​ച്ച് താ​​​​ൻ മ​​​​രി​​​​ച്ചു​​​​വെ​​​​ന്ന് ലോ​​​​ക​​​​ത്തെ വി​​​​ശ്വ​​​​സി​​​​പ്പി​​​​ക്കുകയാ​​​​യി​​​​രു​​​​ന്നു കു​​​​റു​​​​പ്പി​​​​ന്‍റെ ല​​​​ക്ഷ്യം. ഇ​​​​തി​​​​നാ​​​​യി ക​​​​രു​​​​വാ​​​​റ്റ​​​​യി​​​​ൽ വ​​​​ച്ച് ലി​​​​ഫ്റ്റ് ചോ​​​​ദി​​​​ച്ച ഫി​​​​ലിം റെ​​​​പ്ര​​​​സെ​​​​ന്‍റേ​​​​റ്റീ​​​​വാ​​​​യ ചാ​​​​ക്കോ​​​​യെ കാ​​​​റി​​​​ൽ ക​​​​യ​​​​റ്റു​​​​ക​​​​യും ശ്വാ​​​​സം മു​​​​ട്ടി​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ശേ​​​​ഷം ചാ​​​​ക്കോ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം കു​​​​റു​​​​പ്പി​​​​ന്‍റെ വ​​​​സ്ത്ര​​​​ങ്ങ​​​​ൾ ധ​​​​രി​​​​പ്പി​​​​ച്ച് നെ​​​​ൽ​​​​പ്പാ​​​​ട​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​വ​​​​ച്ച് കാ​​​​റി​​​​നു​​​​ള്ളി​​​​ലി​​​​ട്ടു ക​​​​ത്തി​​​​ച്ചു. എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​നി​​​​ന്നു ല​​​​ഭി​​​​ച്ച ഒ​​​​രു ഗ്ലൗ​​​​സാ​​​​ണു പോ​​​​ലീ​​​​സി​​​​നെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​ത്.

കു​​​​റു​​​​പ്പി​​​​ന്‍റെ സ​​​​ഹാ​​​​യി​​​​ക​​​​ളാ​​​​യ ഭാ​​​​സ്ക​​​​ര​​​​പി​​​​ള്ള, പൊ​​​​ന്ന​​​​പ്പ​​​​ൻ, ഷാ​​​​ഹു എ​​​​ന്നി​​​​വ​​​​രെ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യെ​​​​ങ്കി​​​​ലും പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​യാ​​​​യ സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ് അ​​​​പ്പോ​​​​ഴേ​​​​ക്കും അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു.

പ​​​​ണ്ട് വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് താ​​​​ൻ മ​​​​രി​​​​ച്ചു​​​​വെ​​​​ന്നു വ്യാ​​​​ജ​​​​രേ​​​​ഖ​​​​യു​​​​ണ്ടാ​​​​ക്കി നാ​​​​ട്ടി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന ചരിത്രവും സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പി​​​​നു​​​​ണ്ട്.

Tags : Sukumar Kurup Crime Branch investigation

Recent News

Corehub Up