x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​ക​ളെ രാ​ഷ്‌ട്രീ​യവേ​ദി​യാ​ക്ക​രു​ത്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 8, 2026 02:07 AM IST | Updated: July 8, 2026 02:07 AM IST

സുപ്രീം കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ട​​​​തി​​​​ക​​​​ളെ രാ​​​ഷ്‌​​​ട്രീ​​​​യ​​​വേ​​​​ദി​​​​യാ​​​​ക്ക​​​​രു​​​​തെ​​​​ന്നും രാ​​​​ഷ്‌​​​ട്രീ​​​​യ​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ കോ​​​​ട​​​​തി​​​​ക്കു​​​പു​​​​റ​​​​ത്താ​​​​ണ് ന​​​​ട​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും വീ​​​​ണ്ടും ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ക​​​​രൂ​​​​ർ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ ടി​​​​വി​​​​കെ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​വെ​​​ന്നും അ​​​​തു ത​​​​ട​​​​യാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡി​​​​എം​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷ​​​​ണം.

ക​​​​രൂ​​​​ർ ദു​​​​ര​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് രാ​​​​ഷ്‌​​​ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പ​​​​ര​​​​സ്യ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്നു ടി​​​​വി​​​​കെ നേ​​​​താ​​​​ക്ക​​​​ളെ വി​​​​ല​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഡി​​​​എം​​​​കെ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം ത​​​​ള്ളി​​​​യ കോ​​​​ട​​​​തി കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കൂ​​​​ടു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ചു.

എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളെ കോ​​​​ട​​​​തി​​​വ​​​​ഴി ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​പ​​​​ക​​​​രം കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​കൊ​​​​ണ്ട് അ​​​​തി​​​​നെ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ടി​​​​വി​​​​കെ റാ​​​​ലി​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ക​​​​രൂ​​​​ർ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ 41 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​ച്ചൊ​​​​ല്ലി ഡി​​​​എം​​​​കെ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Tags : courts political platforms Supreme Court political battles fought

Recent News

Corehub Up