പ്രതിരോധമേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ധാരണ
ജക്കാർത്ത: ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ ഉൾപ്പെടെ കൈമാറി പ്രതിരോധമേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ധാരണ.
ഇന്ത്യയുടെ ഐഐഎം, ഐഐടി കാന്പസുകള്‍ ഇന്തോനേഷ്യയില്‍ തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ ധാരണയായി.
ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിന് സഹകരണം ശക്തമാക്കുന്നുതൾപ്പെടെ 14 ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിയത്.
അപൂർവധാതുക്കൾ, സമുദ്രസുരക്ഷ, മരുന്നുകൾ, വിദ്യാഭ്യാസം, ഗവേഷണം, വാർത്താവിനിമയം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഇതോടെ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുക.
Tags : India Indonesia defense agreement