ഇന്ത്യ - ഇംഗ്ലണ്ട് ടി20 മത്സരത്തിൽനിന്ന്.
നോട്ടിംഗ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് ടി20 മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 125 റൺസിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. എന്നാൽ 11.4 ഓവറിൽ 76 റൺസിൽ ഇന്ത്യയുടെ ഏല്ലാവരു പുറത്തായി.
അഞ്ച് പന്തിൽനിന്ന് 13 റൺസെടുത്ത വൈഭവ് സൂര്യവൈശിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടോസ് നേടിയ ഇന്ത്യ ആദ്യ ഫീൾഡ് ചെയ്യാൻ തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചറാണ് കളിയിലെ താരം. 44 പന്തിൽനിന്ന് 70 റൺസ് അടിച്ചകൂട്ടിയ ഫിൽ സാൾട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
Tags : Sports SportsNews Cricket