റയോ വല്ലെക്കാനോയ്ക്കെതിരെ വിജയം നേടിയ ശേഷം ആഘോഷിക്കുന്ന ബാഴ്സലോണ താരങ്ങൾ
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെകാനോയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരങ്ങളായ റാഫീഞ്ഞയും ലമൈൻ യമാലും രണ്ട് ഗോളുകൾ വീതം നേടി. റയോ വല്ലെക്കാനോ താരം ഫ്ലോറിയൻ ലെജെവുനെയുടെ ഓൺ ഗോളും ബാഴ്സയുടെ ഗോൾപട്ടികയിലുണ്ട്.
സെർജിയോ കാമെല്ലോയാണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Tags : La Liga Football Match FC Barcelona Beats Rayo Vallecano