x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'തെ​​​​​റ്റ് ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ല, ജീ​​​​​വി​​​​​തം തു​​​​​റ​​​​​ന്ന പു​​​​​സ്ത​​​​​കം'; തുറന്ന കത്തുമായി ചമ്പത് റായി

വെബ്ഡെസ്ക്
Published: July 8, 2026 01:56 AM IST | Updated: July 8, 2026 01:56 AM IST

ച​​​​മ്പ​​​​ത് റാ​​​​യി​​​​

അ​​​​​​യോ​​​​​​ധ്യ: നി​​​​ര​​​​പ​​​​രാ​​​​ധി​​​​യാ​​​​ണെ​​​​ന്ന വാ​​​​ദ​​​​വു​​​​മാ​​​​യി അ​​​​യോ​​​​ധ്യ​​​​ ക്ഷേ​​​​ത്ര​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​രി​​​​ടു​​​​ന്ന ക്ഷേ​​​​ത്രം ട്ര​​​​സ്റ്റി​​​​ന്‍റെ മു​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ച​​​​ന്പ​​​​ത് റാ​​​​യി​​​​യു​​​​ടെ തു​​​​റ​​​​ന്ന​​​​ ക​​​​ത്ത്.

പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്നാ​​​​ൽ ഓ​​​​രോ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​മെ​​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യി സ്വ​​​​ന്തം കൈ​​​​പ്പ​​​​ട​​​​യി​​​​ൽ ഹി​​​​ന്ദി​​​​യി​​​​ൽ തയാ​​​​റാ​​​​ക്കി​​​​യ ക​​​​ത്തി​​​​ൽ വി​​​​ശ്വ​​​​ഹി​​​​ന്ദു പ​​​​രി​​​​ഷ​​​​ത് നേ​​​​താ​​​​വു​​​​കൂ​​​​ടി​​​​യാ​​​​യ ച​​​​ന്പ​​​​ത് റാ​​​​യി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്നു.

“ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​പ്പോ​​​​ൾ മൗ​​​​​​നം പാ​​​​​​ലി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ഥ​​​​​​മി​​​​​​ക റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ന​​​​ട​​​​ന്ന ക്ഷേ​​​​​​ത്രം ട്ര​​​​​​സ്റ്റി​​​​​​ന്‍റെ പൊ​​​​​​തു​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ​​​​വ​​​​രെ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ അ​​​​​​തീ​​​​​​വ​​​​​​ര​​​​​​ഹ​​​​​​സ്യ​​​​​​മെ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ഇ​​​​​​തോ​​​​​​ടെ പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി. അ​​​​​​ന്തി​​​​​​മ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് വ​​​​​​ന്ന​​​​​​ശേ​​​​​​ഷം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഓ​​​​​​രോ​​​​​​ന്നി​​​​​​നും മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യും. ​​​​

ക്ഷേ​​​​​​ത്ര​​​​​​വ​​​​​​ള​​​​​​പ്പി​​​​​​ലെ ഭ​​​​​​ണ്ഡാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ തു​​​​​​റ​​​​​​ന്ന് എ​​​​​​ണ്ണു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ ന​​​​​​ട​​​​​​ന്ന കൊ​​​​​​ള്ള​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ക​​​​​​ഴി​​​​​​ഞ്ഞ ജൂ​​​​​​ണ്‍ ഏ​​​​​​ഴി​​​​​​നു​​​​​​ശേ​​​​​​ഷം ഒ​​​​​​ട്ടേ​​​​​​റെ ച​​​​​​ര്‍ച്ച​​​​​​ക​​​​​​ളും അ​​​​​​ഭ്യൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളും ഉ​​​​ണ്ടാ​​​​യി. ഒ​​​​​​ട്ടേ​​​​​​റെ​​​​​​യാ​​​​​​ളു​​​​​​ക​​​​​​ള്‍ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​യ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​ന്ന​​​​​​യി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. എ​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം ഒ​​​​​​രു തു​​​​​​റ​​​​​​ന്ന പു​​​​​​സ്ത​​​​​​ക​​​​​​മാ​​​​​​ണ്. സ​​​​​​ത്യം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രും. 45 വ​​​​​​ര്‍ഷ​​​​​​മാ​​​​​​യി പ്ര​​​​​​ചാ​​​​​​ര​​​​​​ക​​​​​​നെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലാ​​​​ണ് ജീ​​​​വി​​​​തം.’’-​​​​ക​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന വ​​​​ൻ​​​​തോ​​​​തി​​​​ൽ മോ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ജൂ​​​​​​ൺ ഏ​​​​​​ഴി​​​​​​നാ​​​​ണു പു​​​​റം​​​​ലോ​​​​കം അ​​​​റി​​​​യു​​​​ന്ന​​​​ത്. പി​​​​​​ന്നാ​​​​​​ലെ യു​​​​​​പി സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​സം​​​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ചു. മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മൂ​​​ന്നു പ്ര​​​തി​​​ക​​​ൾ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ‌

അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ ക്ഷേ​​​ത്ര​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ എ​​​ട്ടു പ്ര​​​തി​​​ക​​​ളി​​​ൽ മൂ​​​ന്നു​​​ പേ​​​രെ തു​​​ട​​​ര​​​ന്പേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി അ​​​യോ​​​ധ്യ കോ​​​ട​​​തി പോ​​​ലീ​​​സി​​​നു വി​​​ട്ടു​​​ന​​​ൽ​​​കി. അ​​​നു​​​ക​​​ൽ​​​പ് മി​​​ശ്ര, ല​​​വ്കു​​​ശ് മി​​​ശ്ര, ക​​​രു​​​ണേ​​​ഷ് പാ​​​ണ്ഡെ എ​​​ന്നീ പ്ര​​​തി​​​ക​​​ളെ​​​യാ​​​ണ് ഒ​​​രു​​​ദി​​​വ​​​സ​​​ത്തേ​​​ക്ക് കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

കേ​​​സി​​​ലെ മ​​​റ്റ് അ​​​ഞ്ച് പ്ര​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഈ ​​​മൂ​​​ന്നു​​​ പേ​​​രെ​​​യും ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ ആ​​​വ​​​ശ്യം. എ​​​ട്ട് പ്ര​​​തി​​​ക​​​ളെ​​​യും ക​​​ഴി​​​ഞ്ഞ​​​മാ​​​സം 29നു ​​​കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച ജു​​​ഡി​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ അ​​​യ​​​ച്ചി​​​രു​​​ന്നു.

Tags : anything wrong life open book Champat Rai Ayodhya temple robery

Recent News

Corehub Up