പ്രതീകാത്മക ചിത്രം
കോട്ടയം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികവേളയിൽ ‘ഒരേയൊരിന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരായ ബോധവത്കരണ ലക്ഷ്യത്തോടെയും സംഘടിപ്പിക്കുന്ന ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരം – സീസൺ അഞ്ച് സ്കൂൾ രജിസ്ട്രേഷനുകൾ പുരോഗമിക്കുന്നു. സ്കൂൾ വിദ്യാർഥികളിൽ മാതൃരാജ്യത്തോടുള്ള സ്നേഹവും അഖണ്ഡതയും വളർത്തുകയെന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ഇക്കുറി വിപുലമായ സമ്മാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതത് സ്കൂളുകളിൽ ഓഗസ്റ്റ് ഏഴിന് അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം.
കെജി: എൽകെജി, യുകെജി.
എൽപി: ഒന്നുമുതൽ നാലുവരെ
യുപി: അഞ്ചു മുതൽ ഏഴുവരെ
ഹൈസ്കൂൾ: എട്ടു മുതൽ പത്തുവരെ
ഹയർ സെക്കൻഡറി: 11, 12
കെജി, എൽപി, യുപി വിഭാഗങ്ങൾക്ക് ക്രയോൺസ് ഉപയോഗിക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ഏത് മീഡിയവും ഉപയോഗിക്കാം.
ആകർഷകമായ സമ്മാനങ്ങൾ
പങ്കെടുക്കുന്ന എല്ലാവർക്കും ‘നാഷണൽ ലെവൽ ദീപിക കളർ ഇന്ത്യ കോമ്പറ്റീഷൻ സർട്ടിഫിക്കറ്റ്’ ലഭിക്കും. ഓരോ സ്കൂളിലെയും ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനവും സർട്ടിഫിക്കറ്റും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളിൽ ഓരോ വിഭാഗത്തിലും 100 കുട്ടികളിൽ രണ്ട് പേർക്ക് ട്രോഫി.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ. കൂടാതെ സ്കൂളിലെ മൊത്തം കുട്ടികളിൽ 70 ശതമാനത്തിലധികം പേരെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് ദീപിക കളർ ഇന്ത്യ സ്പെഷൽ പുരസ്കാരം.
രജിസ്ട്രേഷൻ
എല്ലാ സ്കൂളുകളും വെള്ളിയാഴ്ചയ്ക്കകം രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങൾ ഈ മാസം 20നകം ദീപികയുടെ ഏരിയ മാനേജർമാർ വഴിയോ RDLERP.com ഓൺലൈൻ പോർട്ടൽ വഴിയോ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
വിവരങ്ങൾക്ക്:
കോട്ടയം, ഇടുക്കി: 9349599080
തിരുവനന്തപുരം, കൊല്ലം: 9349599028
ആലപ്പുഴ, പത്തനംതിട്ട: 9349599105
എറണാകുളം: 9349599059
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ: 9349599031
മലപ്പുറം, കോഴിക്കോട്, വയനാട്, ഗൂഡല്ലൂർ: 9349599025
കണ്ണൂർ, കാസർഗോഡ്, കർണാടക: 9349599039
മറ്റു സംസ്ഥാനങ്ങൾ: 7034023226
Tags : Deepika Color India Season 5 August 7th