ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പരിഷ്കരിച്ച വിജിലൻസ് മാന്വലിന്റെ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നു രാവിലെ 10.30ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
അഴിമതിക്കെതിരേ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കരിച്ച വിജിലൻസ് മാന്വലിന്റെ പ്രകാശനവും വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് മേധാവിമാരുടെ അവലോകനയോഗവും സംഘടിപ്പിക്കുന്നത്.
കേരള ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണ് മുഖ്യാതിഥിയാകും. ആഭ്യന്തരവും വിജിലൻസും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് എന്നിവർ ആശംസകളർപ്പിക്കും. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ വിജിലൻസ് ഐജിപിയുടെ ചുമതല വഹിക്കുന്ന ഡിഐജി തോംസണ് ജോസ് നന്ദി പറയും.