പ്രതി ആയുഷി
ജയ്പൂർ: സർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നിരജ് ശർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പിടിയിലായി.
എന്നാൽ അമ്മാവന്റെ പരാതിയിൽ യുവതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം തകർന്നു. രാജസ്ഥാനിലെ ജയ്പൂപൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശർമ്മയെയാണ് ജൂലൈ മൂന്നിന് കൊലപ്പെടുത്തിയത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
എന്നാൽ നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായിരുന്നു നീരജ് ശർമ്മ. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശർമ ഇതിന് അനുവാദനം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മദത്തിലാക്കിയിരുന്നു.
ഇതോടെയാണ് ബന്ധുക്കൾക്കൊപ്പം ചേർന്ന് സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയാറാക്കിയത്. ഏഴ് ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബ സ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.
Tags : BreakingNews Deepikanews Murder