x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; എ​സ്ഐ​ടി സി​പി​എം നേ​താ​ക്ക​ളു​ടെ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കും

വെബ് ഡെസ്ക്
Published: July 8, 2026 07:31 AM IST | Updated: July 8, 2026 07:31 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) സി​പി​എം നേ​താ​ക്ക​ളു​ടെ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്ന​തി​നു ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി എം​എ​ൽ​എ, സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ എ​ന്നി​വ​രു​ടെ ഫോ​ൺ കോ​ളു​ക​ളാ​ണു മ്യൂ​സി​യം സി​ഐ ആ​ർ. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ക. ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് പോ​ലീ​സ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി തേ​ടും.

മേ​യ് 27ന് ​ഇ​ഡി‌ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​മാ​ണ് സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്. റെ​യ്ഡ് ന​ട​ക്കു​മ്പോ​ൾ എം.​വി. ഗോ​വി​ന്ദ​നും ര​ണ്ട് എം​എ​ൽ​എ​മാ​രും പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം ജോ​ൺ ബ്രി​ട്ടാ​സ് എം​പി, വി.​ശി​വ​ൻ​കു​ട്ടി, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും സം​ഭ​വ​സ്ഥ​ല​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ​നി​ന്ന് ആ​ഹ്വാ​നം ല​ഭി​ക്കാ​തെ ഇ​ത്ര​യും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മാ​സ​ക്ത​രാ​യി അ​വി​ടെ​യെ​ത്തി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വൈ​രാ​ഗ്യ​മി​ല്ലെ​ന്നും അ​തി​നാ​ൽ അ​ന്വേ​ഷ​ണം സി​പി​എം നേ​താ​ക്ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ​യും നി​ല​പാ​ട്.

Tags : PoliticalNews BreakingNews

Recent News

Corehub Up