x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​രീ​ട​മി​ല്ലാ​ത്ത രാജാവ്

വെബ്ഡെസ്ക്
Published: July 7, 2026 10:40 PM IST | Updated: July 7, 2026 10:40 PM IST

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ

ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ട​മി​ല്ലാ​തെ, കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ന്‍റെ രാ​ജാ​വാ​യ പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ പ​ടി​യി​റ​ങ്ങി... ആ​റ് ലോ​ക​ക​പ്പി​ല്‍ ക​ളി​ച്ചെ​ങ്കി​ലും ഒ​രു ത​വ​ണ​പോ​ലും ട്രോ​ഫി​യി​ല്‍ ചും​ബി​ക്കാ​നാ​വാ​തെ​യു​ള്ള മ​ട​ക്കം.

എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്ന് സി​ആ​ര്‍7 വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​നി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നു മു​മ്പു​ത​ന്നെ ഇ​നി​യൊ​രു ലോ​ക​ക​പ്പ് ക​ളി​ക്കാ​ന്‍ താ​നു​ണ്ടാ​കി​ല്ലെ​ന്ന് 41കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ പ​റ​ഞ്ഞി​രു​ന്നു.

ലോ​ക റി​ക്കാ​ര്‍​ഡ് ബാ​ക്കി

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫി​ഫ ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡ് അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്കൊ​പ്പം പ​ങ്കി​ട്ടാ​ണ് ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ ഭൂ​ഗോ​ള​വേ​ദി​യി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​ത്. മെ​സി​യും റൊ​ണാ​ള്‍​ഡോ​യും ആ​റ് ലോ​ക​ക​പ്പ് എ​ ഡി​ഷ​നി​ല്‍ (2006, 2010, 2014, 2018, 2022, 2026) ക​ളി​ച്ചി​ട്ടു​ണ്ട്.

2006ല്‍ ​ജ​ര്‍​മ​നി​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ലാ​യി​രു​ന്നു പോ​ര്‍​ച്ചു​ഗ​ല്‍ ജ​ഴ്‌​സി​യി​ല്‍ സി​ആ​ര്‍7​ന്‍റെ ഭൂ​ഗോ​ള​പ്പോ​രി​ലെ അ​ര​ങ്ങേ​റ്റം. 21കാ​ര​നാ​യി​രി​ക്കേ ആ ​ലോ​ക​ക​പ്പി​ല്‍ ആ​റു മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. ഒ​രു പെ​നാ​ല്‍​റ്റി ഗോ​ള്‍ നേ​ടി. സെ​മി ഫൈ​ന​ലി​ല്‍​ വ​രെ ടീം ​എ​ത്തി​യ​തി​ല്‍ പ​ങ്കു​വ​ഹി​ച്ചു. 2026 ലോ​ക​ക​പ്പി​ലും ഗോ​ള്‍ നേ​ടി​യ​തോ​ടെ, ആ​റ് ഫി​ഫ ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ഗോ​ള്‍ നേ​ടു​ന്ന ഏ​ക​ താ​ര​മെ​ന്ന നേ​ട്ട​വും റൊ​ണാ​ള്‍​ഡോ സ്വ​ന്ത​മാ​ക്കി.

27 മ​ത്സ​രം, 11 ഗോ​ള്‍

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​തി​ല്‍ ര​ണ്ടാം സ്ഥാ​ന​വു​മാ​യാ​ണ് സി​ആ​ര്‍7 വി​ട​പ​റ​യു​ന്ന​ത്. 27 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി 11 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 2018 റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ല്‍ നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ലു ഗോ​ള്‍ നേ​ടി​യ​താ​ണ് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. അ​ന്ന് സ്‌​പെ​യി​നി​നെതി​രേ ഫ്രീ​കി​ക്കി​ലൂ​ടെ ഹാ​ട്രി​ക്കും നേ​ടി​യി​രു​ന്നു. 2026 ലോ​ക​ക​പ്പി​ലാ​ണ് റൊ​ണാ​ള്‍​ഡോ ഒ​ന്നി​ല​ധി​കം ഗോ​ള്‍ നേ​ടു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രം (233) ഏ​റ്റ​വും കൂ​ടു​തൽ ഗോ​ൾ (146) തു​ട​ങ്ങി​യ റി​ക്കാ​ർ​ഡി​ന്‍റെ ഉ​ട​മ​യാ​യ സി​ആ​ർ7, പ്ര​ഫ​ഷ​ണ​ൽ ക​രി​യ​റി​ൽ 1000 ഗോ​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ക​രി​യ​റി​ൽ 976 ഗോ​ൾ റൊ​ണാ​ൾ​ഡോ​യ്ക്കു​ണ്ട്. ആ​യി​ര​ത്തി​ലേ​ക്ക് 24 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം...

Tags : King Without Crown FIFA World Cup Football CR7 Cristiano Ronaldo

Recent News

Corehub Up