x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ.​ശേ​ഷാ​ദ്രി​നാ​ഥ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു  

വെബ് ഡെസ്ക്
Published: July 7, 2026 07:34 PM IST | Updated: July 7, 2026 07:35 PM IST

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ ചു​മ​ത​ല​യേ​ൽക്കുന്നു.

 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ ചു​മ​ത​ല​യേ​റ്റു. ല​ക്ഷ​ദ്വീ​പി​ൽ പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യി വി​ര​മ​ച്ച​തി​ന് ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​തി ജ​ഡ്ജി​യാ​യി സേ​വ​നം തു​ട​ര​വേ​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ നി​ന്നാ​ണ് നി​യ​മ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ളം അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്, എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി ജ​ഡ്ജ്, ല​ക്ഷ​ദ്വീ​പി​ലെ പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് തു​ട​ങ്ങി സു​പ്ര​ധാ​ന ചു​മ​ത​ല​ക​ൾ അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

Tags : N. Seshadrinathan State Election Commissioner

Recent News

Corehub Up