പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവ മെട്രോ സ്റ്റേഷനില്‍നിന്നു പെരിയാറിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വരെ വാട്ടര്‍ മെട്രോ സര്‍വീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനത്തില്‍ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവച്ചു.
എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് പ്രഫ. പ്രമോദ് തേവന്നൂരും കെഎംആര്‍എല്‍ ജനറല്‍ മാനേജര്‍ (സിവില്‍) എം. ജോ പോളും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയും തുടര്‍ന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറുകയും ചെയ്തു.
സംയോജിതവും കാര്യക്ഷമവും പരിസ്ഥിതിസൗഹൃദവുമായ ബഹുമുഖ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് സാധ്യതാപഠനം ആരംഭിക്കുന്നത്.
Tags : Water metro Sial Airport Feasibility study underway