പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ടപ്പോൾ.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.
ആക്രമണ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച ശേഷമാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് കോടതി ഈ ദൃശ്യങ്ങൾ വിലയിരുത്തിയത്. പിണറായിയുടെ വീട്ടിൽ പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം.
Tags : Attack Edofficers Reject BailPlea