x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട നാ​ട​കീ​യ​ത; കി​ണ​റ്റി​ൽ വീ​ണ ഒ​റ്റ​യാ​നെ കാ​ടു​ക​യ​റ്റി

വെബ് ഡെസ്ക്
Published: July 7, 2026 06:25 PM IST | Updated: July 7, 2026 06:30 PM IST

പൂ​യം​കു​ട്ടി ക​ട്ടാ​യ​ത്ത് അ​ലി​യാ​രു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ക​ര​യ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ.

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. ആ​ന​യെ മ​യ​ക്കു​വെ​ടി വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് വീ​ണ്ടും ആ​രം​ഭി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ കി​ണ​റി​ന്‍റെ സൈ​ഡ് ഇ​ടി​ച്ച് ആ​ന​യെ ക​ര​യ്ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. കു​ട്ട​മ്പു​ഴ പൂ​യം​കു​ട്ടി കൂ​വ​പ്പാ​റ​യി​ൽ ക​ട്ടാ​യ​ത്ത് അ​ലി​യാ​രു​ടെ പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന കി​ണ​റ്റി​ലാ​ണ് കാ​ട്ടാ​ന വീ​ണ​ത്. ആ​ന​യു​ടെ തു​മ്പി​ക്കൈ​യ്ക്ക് മു​റി​വേ​റ്റി​ട്ടു​ള്ള​തി​നാ​ൽ കാ​ട്ടി​ലേ​ക്ക് വി​ട്ടാ​ലും തി​രി​ച്ചു വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

ഈ ​ഒ​റ്റ​യാ​നെ മ​യ​ക്കു​വെ​ടി വെ​ച്ച് ഇ​വി​ടെ​നി​ന്ന് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നാ​ട്ടു​കാ​ർ ഉ​റ​ച്ചു​നി​ന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ട്ടു​കാ​രെ അ​നു​ന​യി​പ്പി​ച്ച ശേ​ഷ​മാ​ണ് കി​ണ​റി​ടി​ച്ച് ആ​ന​യെ മു​ക​ളി​ലേ​ക്ക് ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​യ​ക്കു​വെ​ടി വ​ച്ചാ​ൽ ആ​ന​യ്ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഇങ്ങനെ ആ​ന​യെ മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ആ​ന​യ്ക്ക് നേ​രി​യ പ​രി​ക്കു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ട്ടി​ലേ​ക്ക് ക​യ​റ്റി വി​ട്ട ആ​ന​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ഉ​ട​ൻ ത​ന്നെ ഫെ​ൻ​സിം​ഗ് ഒ​രു​ക്കു​മെ​ന്നും ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നും ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

Tags : WildElephant Rescued Well Kothamangalam

Recent News

Corehub Up