x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മകന്‍റെ അപകടമരണം: പിതാവിന്‍റെ നിവേദനത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി

വെബ്ഡെസ്ക്
Published: July 7, 2026 11:04 PM IST | Updated: July 7, 2026 11:04 PM IST

കേരള ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ക​ന്‍റെ അ​പ​ക​ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി പി​താ​വ് ഡി​ജി​പി​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ 30 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

2023 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വൈ​ശാ​ഖ് വി​ശ്വ​ത്തി​ന്‍റെ പി​താ​വ് തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ര്‍ സ്വ​ദേ​ശി എ.​ആ​ര്‍. വി​ശ്വ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ജി. ​ഗി​രീ​ഷി​ന്‍റെ ഉ​ത്ത​ര​വ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഹ​ര്‍​ജി​ക്കാ​ര​നെ​ക്കൂ​ടി കേ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണു നി​ര്‍​ദേ​ശം.

വൈ​ശാ​ഖ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പി​ക്ക​പ്പ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വൈ​ശാ​ഖി​ന്‍റെ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വാ​ഴ​ക്കു​ളം പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍, പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടെ​ന്നും തൃ​പ്തി​ക​ര​മാ​യ അ​ന്വേ​ഷ​ണ​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്നും പി​ക്ക​പ്പ് ജീ​പ്പി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​കാ​ര​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി​ക്കു നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ശ്വ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags : accidental death Kerala High court decide father' petition

Recent News

Corehub Up