Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accidental

Ernakulam

ജാ​സ്‌​ലി​യ​യു​ടെ അ​പ​ക​ട മ​ര​ണം:പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ൽ പോലീസിനു വീ​ഴ്ചയി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് 

ആ​ലു​വ: അ​ങ്ക​മാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​നി ജാ​സ്‌​ലി​യ​യു​ടെ ജീ​വ​നെ​ടു​ത്ത കാ​റ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ങ്ക​മാ​ലി പോ​ലീ​സി​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി ആ​ലു​വ ഡി​വൈ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സി​നു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു​വെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടാ​ണ് റൂ​റ​ൽ എ​സ്പി​ക്ക് ന​ൽ​കി​യ​ത്.

പ്ര​തി​ക്ക് ഒ​ളി​വി​ൽ പോ​കാ​ൻ അ​ങ്ക​മാ​ലി പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്തു​വെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​സ്പി ആ​ലു​വ ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ർ​ജ് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​തെ​ന്നും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി ​കോം വി​ദ്യാ​ർ​ഥി​നി ജാ​സ്‌​ലി​യ ജോ​ൺ​സ​ൺ ഫെ​ബ്രു​വ​രി 28ന് ​പാ​ർ​ട്ട് ടൈം ​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കാ​റ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി സി​റി​യ​ക് ജോ​ർ​ജ് ഓ​ടി​ച്ച കാ​ർ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി ജാ​സ്‌​ലി​യ​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

പ്ര​തി സി​റി​യ​ക് ജോ​ർ​ജി​നെ സം​ഭ​വം ന​ട​ന്ന് ആ​റു ദി​വ​സ​ത്തി​നു ശേ​ഷം പോ​ലീ​സ് വാ​ഗ​മ​ണ്ണി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​ലാ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഹൗ​സ് സ​ർ​ജ​ൻ​സി ചെ​യ്യു​ന്ന കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി സി​റി​യ​ക് ജോ​ർ​ജ്, സ​ഹ​പാ​ഠി അ​ക്ഷ​യ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. സി​റി​യ​ക് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ പേ​രി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up