x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ൺ​വേ​യി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ; മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

വെബ് ഡെസ്‌ക്
Published: July 8, 2026 10:07 AM IST | Updated: July 8, 2026 10:07 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രേ റ​ൺ​വേ​യി​ൽ ര​ണ്ടു വി​മാ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ വ​ന്നു. പൈ​ല​റ്റു​മാ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത എ​യ​ർ ഇ​ന്ത്യ വി​മാ​നം മാ​റി​പ്പോ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​തേ റ​ൺ​വേ​യി​ലേ​ക്ക് മ​റ്റൊ​രു എ​യ​ർ ഇ​ന്ത്യ വി​മാ​നം എ​ത്തു​ക​യാ​യി​രു​ന്നു. മും​ബൈ-​ഡ​ൽ​ഹി, സി​ലി​ഗി​രി-​മും​ബൈ വി​മാ​ന​ങ്ങ​ളാ​ണ് നേ​ർ​ക്കു​നേ​ർ വ​ന്ന​ത്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ പി​ഴ​വാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Tags : DeepikaNews AirIndia MumbaiAirport

Recent News

Corehub Up