x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് തു​ര​ങ്ക​പാ​ത ദു​ര​ന്തം: ഇ​ര​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം ബ്യൂറോ
Published: July 8, 2026 01:09 PM IST | Updated: July 8, 2026 01:09 PM IST

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് തു​ര​ങ്ക​പാ​ത ദു​ര​ന്ത​ത്തി​ല്‍ ഇ​ര​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യെ​ന്നാ​ണ് സൂ​ച​ന​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​മ്പ​നി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചോ​യെ​ന്നും അ​ന്വേ​ഷി​ക്കും. വ​യ​നാ​ട്ടി​ലെ സാ​ഹ​ച​ര്യം മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​എ​സ്‌​സി​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പി​എ​സ്‌​സി ക്ര​മ​ക്കേ​ടു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കും.

വി​ഴി​ഞ്ഞ​ത്തെ അ​ദാ​നി പോ​ര്‍​ട്ട് ഓ​ഹ​രി കൈ​മാ​റ്റം സം​സ്ഥാ​ന താ​ല്‍​പ്പ​ര്യം ബ​ലി​ക​ഴി​ക്കി​ല്ലെ​ന്നും വി​ഷ​യം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം ​പ​വേ​ഡ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ വി​ഴി​ഞ്ഞ​ത്ത് അ​ദാ​നി​യു​ടെ ഓ​ഹ​രി കൈ​മാ​റ്റം ന​ട​ക്കി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മ​ന്ത്രി​സ​ഭ യോ​ഗം വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.

വി​ഴി​ഞ്ഞ​ത്ത് അ​ദാ​നി​യു​ടെ ഓ​ഹ​രി​ക്കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് വാ​ര്‍​ത്ത ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ദേ​ശാ​ഭി​മാ​നി​യാ​ണ്. ജൂ​ണ്‍ അ​ഞ്ചി​നാ​ണ് ദേ​ശാ​ഭി​മാ​നി​യി​ല്‍ അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ എം​എ​സ്‌​സി ക​മ്പ​നി വാ​ങ്ങു​ന്നു​വെ​ന്ന വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ദേ​ശാ​ഭി​മാ​നി​ക്ക് ഈ ​വാ​ര്‍​ത്ത എ​വി​ടെ നി​ന്നും കി​ട്ടി​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഈ ​സ​ര്‍​ക്കാ​ര്‍ വി​ഴി​ഞ്ഞം വി​ഷ​യ​ത്തി​ല്‍ എ​ന്ത് തെ​റ്റാ​ണ് ചെ​യ്ത​തെ​ന്ന വ്യ​ക്ത​മാ​ക്കാ​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങളോട് ചോ​ദി​ച്ചു. ഓ​ഹ​രി കൈ​മാ​റ്റ വി​ഷ​യം ഉ​ള്‍​പ്പെ​ടെ ച​ര്‍​ച്ച ചെ​യ്ത​ത് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രാ​ണ്. ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി അ​ദാ​നി ഗ്രൂ​പ്പും എം​എ​സ്‌​സി ക​മ്പ​നി​യു​മാ​യി ച​ര്‍​ച്ച ആ​രം​ഭി​ച്ചി​ട്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന​റി​യാം എ​ന്നി​ട്ട് അ​വ​ര്‍ ഈ ​സ​ര്‍​ക്കാ​രി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ന്‍ ദു​രാ​രോ​പ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ധ​ന​കാ​ര്യ വ​കു​പ്പ് താ​ന്‍ എ​ടു​ത്ത​ത് പാ​ര്‍​ട്ടി പ​റ​ഞ്ഞി​ട്ടാ​ണ്. ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​ന്‍ 29 വ​കു​പ്പു​ക​ളാ​ണ് കൈ​വ​ശം വ​ച്ചി​രു​ന്ന​ത്. ഐ​ടി വ​കു​പ്പ് എ​ന്തി​നാ​ണ് അ​ദ്ദേ​ഹം കൈ​വ​ശം വ​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

വ്യ​വ​സാ​യ​വ​കു​പ്പ് മ​ന്ത്രി​യു​ടെ കീ​ഴി​ലാ​ണ് സാ​ധാ​ര​ണ ഐ​ടി വ​രു​ന്ന​ത്. കൂ​ടു​ത​ല്‍ ത​ന്നെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. വി​ഴി​ഞ്ഞം വി​ഷ​യ​ത്തി​ല്‍ ത​നി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫ് ഉ​ന്ന​യി​ച്ചു. വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റേ​യും അ​നു​മ​തി വേ​ണം. പ്ര​തി​പ​ക്ഷം വി​ഴി​ഞ്ഞം ക​രാ​ര്‍ വാ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Tags : Wayanad Tragedy Chief Minister Investigation VDSatheesan

Recent News

Corehub Up