x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി സാന്പത്തിക യുദ്ധം; ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ്

വേൾഡ് ഡെസ്ക്
Published: August 21, 2026 06:11 AM IST | Updated: August 21, 2026 06:11 AM IST

ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​ദ്ധ​​​ത്തി​​​ൽ അ​​​ടി​​​യ​​​റ​​​വു പ​​​റ​​​യാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത ഇ​​​റാ​​​നെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ത​​​ള​​​ർ​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഇ​​​റാ​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്‌ടിക്കു​​​ന്ന യു​​​ദ്ധം ആ​​​റു മാ​​​സ​​​മാ​​​യി​​​ട്ടും അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റ പു​​​തി​​​യ നീ​​​ക്കം.

ഇ​​​റാ​​​നെ​​​തി​​​രേ ഇ​​​നി സാ​​​ന്പ​​​ത്തി​​​ക​​​യു​​​ദ്ധം ന​​​ട​​​ത്തു​​​മെ​​​ന്നും മു​​​ന്പു ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​വി​​​ധം ഇ​​​റാ​​​നെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു​​​മാ​​​ണ് ട്രം​​​പ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ കു​​​റി​​​ച്ച​​​ത്. ഇ​​​റാ​​​നി​​​ലെ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, ഗ​​​വ​​​ൺ​​​മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ൽ സ​​​ഹാ​​​യം ന​​​ല്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​തം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും.

അ​​​തേ​​​സ​​​മ​​​യം, എ​​​ന്തു​​​ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​തെ​​​ന്നു ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ട്രം​​​പി​​​ന്‍റെ പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ ഇ​​​റാ​​​ൻ വി​​​മ​​​ർ​​​ശി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ​​ജ​​​ന​​​ത​​​യു​​​ടെ ശ്ര​​​ദ്ധ തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​ണ് ട്രം​​​പ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി പ്ര​​​തി​​​ക​​​രി​​​ച്ചു.
ഉ​​​പ​​​രോ​​​ധ​​​വും സ​​​മ്മ​​​ർ​​​ദ​​​വും പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കി​​​ല്ലെ​​​ന്നും ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Now economic war

Recent News

Corehub Up