x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടൻ; ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യേ​ക്കും 

വെബ് ഡെസ്‌ക്
Published: August 21, 2026 07:37 AM IST | Updated: August 21, 2026 07:37 AM IST

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടി​വ​ന്ന ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വീ​ണ്ടും മോ​ദി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ട​ൻ ന​ട​ക്കാ​നി​രി​ക്കു​ന്ന പു​നഃ​സം​ഘ​ട​ന​യി​ൽ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര പ്രാ​ധാ​ന് വീ​ണ്ടും കാ​ബി​ന​റ്റ് പ​ദ​വി ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ 25നാ​യി​രു​ന്നു പ്ര​ധാ​ന്‍റെ രാ​ജി. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ലും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ലും ഇ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണു​ള്ള​ത്. രാ​ജി​ക്ക് ശേ​ഷം പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ബി​ജെ​പി എം​പി​മാ​ർ സ്വീ​ക​ര​ണം ന​ൽ​കി​യ​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. നി​ല​വി​ലെ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നെ ബി​ജെ​പി ദേ​ശീ​യ ട്ര​ഷ​റ​റാ​യി നി​യ​മി​ച്ചി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ കൂ​ടു​ത​ൽ വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നും എ​ൻ​ഡി​എ​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Tags : Imminent Cabinet Reshuffle Dharmendra Pradhan Return to Cabinet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up