x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം മേ​ഘാ​ല​യയിൽ കേ​ന്ദ്ര​സേ​ന​യെത്തി

വെബ് ഡെസ്ക്
Published: August 21, 2026 06:44 AM IST | Updated: August 21, 2026 06:44 AM IST

മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​പ്ര​​​​ക്ഷോ​​​​ഭം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​പ്ര​​​​ക്ഷോ​​​​ഭം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ​​​​ത്തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ഞ്ചു ക​​​​മ്പ​​​​നി കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. നാ​​​​ലു ക​​​​മ്പ​​​​നി സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് യു​​​​ണി​​​​റ്റും ഒ​​​​രു ക​​​​മ്പ​​​​നി റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സി​​​​നെ​​​​യു​​​​മാ​​​​ണു നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച വ​​​​രെ കേ​​​​ന്ദ്ര​​സേ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രും.

ഖാ​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​ൻ ബു​​​​ധ​​​​നാ​​​​ഴ്ച ഷി​​​​ല്ലോം​​​​ഗി​​​​ൽ ന​​​​ട​​​​ത്തി​​​​യ മോ​​​​ട്ടോ​​​​ർ സൈ​​​​ക്കി​​​​ൾ റാ​​​​ലി അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും സ്വ​​​​കാ​​​​ര്യ​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ൾ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സ്വാ​​​​മി വി​​​​വേ​​​​കാ​​​​ന​​​​ന്ദ​​​​ന്‍റെ​​​​യും നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ബോ​​​​സി​​​​ന്‍റെ​​​​യും പ്ര​​​​തി​​​​മ​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു.

അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഖാ​​സി സ്റ്റു​​ഡ​​ന്‍റ്സ് യൂ​​ണി​​യ​​ൻ (കെ​​​​എ​​​​സ്‌​​​​യു) പ്ര​​​​സി​​​​ഡ​​​​ന്‍റ് റെ​​​​യ്മ​​​​ണ്ട് ഖ​​​​ർ​​​​ജാ​​​​ന, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി​​​​ങ്ക്‌​​​​മെ​​​​ൻ​​​​ലാം​​​​ഗ് സാ​​​​ൻ​​​​മി​​​​ത്, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റൂ​​​​ബ​​​​ൻ ന​​​​ജി​​​​യാ​​​​ർ എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ചാ​​​​ർ​​​​ട്ട​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് കെ​​​​എ​​​​സ്‌​​​​യു പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി 2016ൽ ​​​​പാ​​​​സാ​​​​ക്കി​​​​യ"മേ​​​​ഘാ​​​​ല​​​​യ റെ​​​​സി​​​​ഡ​​​​ന്‍റ്സ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ആ​​​​ക്ട്’പൂ​​​​ർ​​​​ണ​​​​മാ​​​​യും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക. പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ, ജി​​​​ല്ലാ സെ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ എ​​​​ന്നി​​​​വ വ​​​​ഴി​​​​യു​​​​ള്ള റി​​​​ക്രൂ​​​​ട്ട്മെ​​ന്‍റ് പ്ര​​​​ക്രി​​​​യ​​​​ക​​​​ളി​​​​ൽ സു​​​​താ​​​​ര്യ​​​​ത കൊ​​​​ണ്ടു​​​​വ​​​​രി​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് സ​​​​മ​​​​ര​​​​ക്കാ​​​​ർ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ആ​​​​വ​​​​ശ്യ​​​​ ങ്ങ​​​​ൾ.

Tags : Deepika DeepikaNewspaper BreakingNews Student protests reach central

Recent News

Corehub Up