x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികൾ കളിച്ചു വളരട്ടെ 

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 21, 2026 07:26 AM IST | Updated: August 21, 2026 07:26 AM IST

സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ കു​ട്ടി​ക​ൾ ക​ളി​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ലെ​യാ​കു​ന്ന​തി​ലെ ആ​ശ​ങ്ക പ​ങ്കു​വ​ച്ച് സു​പ്രീം​കോ​ട​തി. കാ​യി​ക പ​ഠ​ന​വും കാ​യി​ക പ​രി​ശീ​ല​ന​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 21എ ​അ​നു​ച്ഛേ​ദ​പ്ര​കാ​രം സൗ​ജ​ന്യ​വും നി​ർ​ബ​ന്ധി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തി​ൽ കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി മൗ​ലി​കാ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്​പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം. സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ കാ​യി​ക വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ ആ​വ​ശ്യം തി​ക​ച്ചും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

2017ലാ​ണ് ഹ​ർ​ജി ആ​ദ്യ​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് 2022ൽ ​കേ​സി​ൽ അ​മി​ക്ക​സ് ക്യൂ​റി​യാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​നെ നി​യ​മി​ച്ചു. അ​ദ്ദേ​ഹം ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ക​യും ചെ​യ്തു. കാ​യി​ക സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും അ​ദ്ദേ​ഹം കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു.

എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​ൽ​കി​യ ശി​പാ​ർ​ശ​ക​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മ​റ്റ് ക​ക്ഷി​ക​ൾ​ക്കും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി കേ​സ് സെ​പ്റ്റം​ബ​ർ 22ലേ​ക്ക് മാ​റ്റി.

Tags : Deepika DeepikaNewspaper BreakingNews Let the children play and grow

Recent News

Corehub Up