കോട്ട: രാജസ്ഥാനിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പതിനേഴുകാരന് 20 വർഷം കഠിന തടവ്. പ്രതി 6000 രൂപ പിഴയും അടയ്ക്കണം. കോട്ടയിലെ പ്രത്യേക പോക്സോ കോടതിയാണു വിധി പ്രഖ്യാപിച്ചത്.
2024 സെപ്റ്റംബറിലാണ് ഒന്പതാം ക്ലാസ് വിദ്യാർഥിനിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. നാലു വർഷത്തോളം പെൺകുട്ടിയെ പരിചയമുണ്ടായിരുന്ന ആളാണു പ്രതി. ഇയാളുടെ നിർദേശപ്രകാരമാണു പെൺകുട്ടി 2024 സെപ്റ്റംബർ 16 അർധരാത്രിക്ക് വീടുവിട്ടിറങ്ങിയത്. മുത്തശ്ശിയുടെ വീട്ടിലേക്കു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അഞ്ചു ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Tags : Sentenced to 20 Years Raping Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash