x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പി​ക​യു​ടെ അ​ടി​യേ​റ്റ ആ​റു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 06:47 AM IST | Updated: August 21, 2026 06:47 AM IST

വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം: ഗൃ​​​​ഹ​​​​പാ​​​​ഠം ചെ​​​​യ്യാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​ധ്യാ​​​​പി​​​​ക മ​​​​ര്‍​ദി​​​​ച്ച അ​​​​ഞ്ചു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ് മ​​​​രി​​​​ച്ചു. വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം വ​​​​ൺ ടൗ​​​​ൺ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ ക​​​​ന​​​​ക മ​​​​ഹാ​​​​ല​​​​ക്ഷ്മി ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11നാ​​​​യി​​​​രു​​​​ന്നു ദാ​​​​രു​​​​ണ​​​​മാ​​​​യ സം​​​​ഭ​​​​വം. ത​​​​മ്മ​​​​ന കൃ​​​​ഷ്ണ​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ​​​​യും സാ​​​​യ് ല​​​​ക്ഷ്മി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യ ത​​​​മ്മ​​​​ന പ്ര​​​​ണ​​​​യ് തേ​​​​ജ് എ​​​​ന്ന യു​​​​കെ​​​​ജി വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഹോം​​​​വ​​​​ർ​​​​ക്ക് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പ്ര​​​​ണ​​​​യ് തേ​​​​ജ് ഒ​​​​ഴി​​​​ഞ്ഞ സ്ലേ​​​​റ്റ് കാ​​​​ണി​​​​ച്ച​​​​താ​​​​ണ് അ​​​​ധ്യാ​​​​പി​​​​ക​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്. തു​​​​ട​​​​ര്‍​ന്ന് അ​​​​ധ്യാ​​​​പി​​​​ക കു​​​​ട്ടി​​​​യെ അ​​​​ടു​​​​ത്തു​​​​വി​​​​ളി​​​​ച്ച് വ​​​​സ്ത്ര​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​ക്കു​​​​ക​​​​യും ക​​​​ര​​​​ണ​​​​ത്ത​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ണ്. മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ കു​​​​ട്ടി നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം അ​​​​ധ്യാ​​​​പി​​​​ക​​​​യു​​​​ടെ മ​​​​ടി​​​​യി​​​​ലേ​​​​ക്ക് കു​​​​ഴ​​​​ഞ്ഞു​​​​വീ​​​ണു.

ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. കു​​​​ട്ടി കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണി​​​​ട്ടും ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​നു മാ​​​​ത്ര​​​​മാ​​​​ണ് സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തെ​​​​ന്ന് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു. കു​​​​ട്ടി​​​​ക്ക് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് സ്വ​​​​യം സ​​​​ന്തോ​​​​ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് സ്കൂ​​​​ളി​​​​ലേ​​​​ക്ക് പോ​​​​യ​​​​തെ​​​​ന്നും അ​​​​മ്മ സാ​​​​യ് ല​​​​ക്ഷ്മി പ​​​​റ​​​​ഞ്ഞു. ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​​​ഹി​​​​ത സെ​​​​ക്‌​​​​ഷ​​​​ൻ 194 (ദു​​​​രൂ​​​​ഹ മ​​​​ര​​​​ണം) പ്ര​​​​കാ​​​​രം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം അ​​​​ധ്യാ​​​​പി​​​​ക​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
വി​​​​ദ്യാ​​​​ര്‍​ഥി​​​​യെ അ​​​​ധ്യാ​​​​പി​​​​ക മ​​​​ര്‍​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​ച്ചു. കു​​​​ട്ടി​​​​യു​​​​ടെ മു​​​​ഖ​​​​ത്ത് അ​​​​ധ്യാ​​​​പി​​​​ക അ​​​​ടി​​​​ച്ച​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ കു​​​​ട്ടി അ​​​​ധ്യാ​​​​പി​​​​ക​​​​യു​​​​ടെ ദേ​​​​ഹ​​​​ത്തേ​​​​ക്ക് കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​​ന്ന​​​​ത് സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​ണാം. കു​​​​ട്ടി നി​​​​ല​​​​വി​​​​ളി​​​​ക്കു​​​​ന്ന​​​​തും ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Six-year-old dies after being beaten

Recent News

Corehub Up