x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ വ​ര​വ്: എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 07:21 AM IST | Updated: August 21, 2026 07:21 AM IST

മെ​​​സി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ർ​​​ജ​​​ന്‍റീ​​​ന ടീ​​​മി​​​ന്‍റെ ഫു​​​ട്ബോ​​​ൾ താ​​​രം മെ​​​സി​​​യെ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ന​​​ട​​​ത്തി​​​യ ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ജി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ ധ​​​ന വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​ക്ക് കൈ​​​മാ​​​റി.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. വി​​​ദേ​​​ശ ബാ​​​ങ്കി​​​ലേ​​​ക്ക് പ​​​ണം കൈ​​​മാ​​​റി​​​യ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

ചി​​​ല ഉ​​​ന്ന​​​ത​​​ർ അ​​​ട​​​ക്കം ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യ​​​താ​​​യ വി​​​വ​​​ര​​​വു​​​മു​​​ണ്ട്. ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ലെ കൂ​​​ടു​​​ത​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ത​​​ട്ടി​​​പ്പു ത​​​ട​​​യു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Messi's arrival

Recent News

Corehub Up