കൊച്ചി: ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അപകീര്‍ത്തി കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതി.
മദ്യം കടത്തിയതിനു തന്നെ എക്സൈസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരേ ആലങ്ങാട് സ്വദേശി ഹരികുമാര്‍ ആലുവ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ നല്കിയ പരാതിയെത്തുടര്‍ന്നുള്ള അപകീര്‍ത്തി കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ നിരീക്ഷണം.2020 ഓഗസ്റ്റ് 17ന് നടന്ന അറസ്റ്റുമായി ബന്ധപ്പെട്ട് ഫോട്ടോസഹിതമുള്ള വാർത്ത അപകീര്ത്തികരമായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Tags : Deepika DeepikaNewspaper BreakingNews Publishing news arrest will not be defamatory